ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷന്റെ പേരിലുള്ള ചതിക്കുഴി ;പുതിയ നിയമം വരുന്നു ; ഫീസ് സുതാര്യമാക്കും

ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷന്റെ പേരിലുള്ള ചതിക്കുഴി ;പുതിയ നിയമം വരുന്നു ; ഫീസ് സുതാര്യമാക്കും
ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷന്റെ പേരിലുള്ള ചതി തടയാനുള്ള നടപടിയുമായി സര്‍ക്കാര്‍ രംഗത്ത്. ഉപഭോക്താക്കളെ ഓണ്‍ലൈന്‍ വരിക്കാരാക്കാന്‍ നിര്‍ബന്ധിക്കുകയും ഒളിഞ്ഞിരിക്കുന്ന ഫീസ് ഈടാക്കുകയും ചെയ്യുന്ന ഓണ്‍ലൈന്‍ കച്ചവടങ്ങള്‍ നിരോധിക്കും.

ഇടപാടുകള്‍ക്കിടയില്‍ അക്കൗണ്ടുകള്‍ സ്ഥാപിക്കാനും വിവരങ്ങള്‍ നല്‍കാനായി നിര്‍ബന്ധിക്കുന്ന ഓണ്‍ലൈന്‍ റീടെയ്‌ലര്‍മാരുടെ കബളിപ്പിക്കല്‍ തടയാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഓണ്‍ലൈന്‍ കോണ്‍ട്രാക്ടുകള്‍ നിര്‍ത്തലാക്കാന്‍ അനുവദിക്കാത്തതും അനാവശ്യ ഫീസ് ഈടാക്കുന്നതുമായ അനാവശ്യ ബിസിനസുകളെ തടയാന്‍ ഈ നിയമം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ജീവിത ചെലവ് മൂലം കഷ്ടപ്പെടുന്ന സാധാരണക്കാരെ സഹായിക്കാനാണ് നിയമം കര്‍ശനമാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends