ജനങ്ങളില്‍ 75 ശതമാനത്തോളം പേര്‍ ദയാവധത്തെ പിന്തുണയ്ക്കുന്നു ; എന്നാല്‍ യുകെയില്‍ ദയാവധം നിയമവിധേയമാക്കരുതെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്

ജനങ്ങളില്‍ 75 ശതമാനത്തോളം പേര്‍ ദയാവധത്തെ പിന്തുണയ്ക്കുന്നു ; എന്നാല്‍ യുകെയില്‍ ദയാവധം നിയമവിധേയമാക്കരുതെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
ദയാവധം നിയമ വിധേയമാക്കാനൊരുങ്ങുകയാണ് യുകെ. സംഭവത്തില്‍ വലിയ തോതിലുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ദയാവധം നിയമ വിധേയമാക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി വ്യക്തമാക്കി. ബില്‍ അവതരണത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാരകരോഗ ബാധിതര്‍ ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുമ്പോള്‍ അവരോട് കരുണ കാണിക്കണമെന്നും ആര്‍ച്ച് ബിഷപ്പിന്റെ അഭിപ്രായം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനാകില്ലെന്നുമാണ് എം പി കിം ലീഡ്ബീറ്റര്‍ പറയുന്നത്.

New assisted dying bill introduced in UK parliament

അഭിപ്രായ സര്‍വ്വേകളില്‍ 70 ശതമാനം പേരും ദയാവധത്തെ പിന്തുണക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ ദയാവധം നിയമ വിധേയവുമാണ്. എന്നാല്‍ ദയാവധത്തിന് അര്‍ഹതയില്ലാത്തവരും ഇതിന് ഇരയാകുകയാണെന്നും ജീവിതം അവസാനിപ്പിക്കാന്‍ പലരേയും ചിന്തിപ്പിക്കുന്നതാണ് ഈ നിയമമെന്നു ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു. നിയമ നിര്‍മ്മാണത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നവരുടെ അഭിപ്രായവും അതിനാല്‍ ചര്‍ച്ചയാകുകയാണ്.

യുകെയിലെ മുതിര്‍ന്ന കത്തോലിക്കാ ബിഷപ്പായ കര്‍ദ്ദിനാള്‍ നിക്കോള്‍സ് നിയമത്തിനെതിരെ പ്രതികരിക്കാന്‍ സഭാ അംഗങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒപ്പം ഇടയ ലേഖനത്തില്‍ പരിചരിക്കാനുള്ളവരെ ജീവനെടുക്കുന്നവരുടെ തൊഴിലിലേക്ക് മാറ്റരുതെന്നും ആരോഗ്യ പ്രവര്‍ത്തകരെ ചൂണ്ടിക്കാണിച്ച് കര്‍ദ്ദിനാള്‍ കുറിച്ചു.

മാന്യമായ മരണം ഏവരും അര്‍ഹിക്കുന്നു. വേദന സഹിച്ച് ജീവിതം പേറേണ്ട അവസ്ഥയില്ലെന്നാണ് അസിസ്റ്റന്റ് ഡൈയിംങ് നിയമ വിധേയമാക്കുന്നതില്‍ അഭിഭാഷകരുടെ വാദം. മരിക്കാന്‍ സഹായിക്കുന്നത് നിലവില്‍ കുറ്റമാണ്. നാലു വര്‍ഷം തടവു ലഭിക്കുന്ന കുറ്റം.

2015ലും സമാന ബില്‍ പാസാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. സര്‍വ്വേയില്‍ അനുകൂല നിലപാടെങ്കിലും സഭകള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്.

Other News in this category



4malayalees Recommends