എം 6 നെ നടുക്കി അപകടം ; തെറ്റായ ദിശയില്‍ വന്ന വാഹനം ഇടിച്ച് അപകടം ; രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

എം 6 നെ നടുക്കി അപകടം ; തെറ്റായ ദിശയില്‍ വന്ന വാഹനം ഇടിച്ച് അപകടം ; രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
എം 6നെ നടുക്കി വീണ്ടും അപകടം . തെറ്റായ ദിശയില്‍ സഞ്ചരിച്ച സ്‌കോഡ എതിരെ വന്ന കാറിലിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു.

സ്‌കോഡയുടെ ഡ്രൈവറായ, കേംബ്രിഡ്ജ്ഷയറില്‍ നിന്നുള്ള 40 കാരന്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞു. ടൊയോട്ട ഓടിച്ചിരുന്ന 42 കാരനും അതില്‍ സഞ്ചരിച്ചിരുന്ന 33 കാരിയായ സ്ത്രീയും 15 ഉം 7 ഉം വയസ്സുള്ള രണ്ട് കുട്ടികളുമാണ് മരിച്ച മറ്റുള്ളവര്‍. കാര്യേജ് വേയില്‍, തെക്ക് ദിശയിലേക്കായിരുന്നു സ്‌കോഡ സഞ്ചരിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.

കമ്പ്രിയയിലാണ് അപകടം നടന്നത്. സ്‌കോഡ കാര്‍ തെറ്റായ ദിശയില്‍ എം 6 ലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ച പോലീസുകാര്‍ ഉടന്‍ സ്ഥലത്തെത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വാഹനം ഒരു ടൊയോട്ടയുമായി ഇടിച്ച് അപകടമുണ്ടായ വിവരം പോലീസിന് ലഭിക്കുന്നത്.

അപകടത്തില്‍പ്പെട്ടവര്‍ ഗ്ലാസ്ഗോയില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു. ടൊയോട്ടയില്‍ ഉണ്ടായിരുന്ന ഏഴ് വയസ്സുള്ള മറ്റൊരു ആണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ ന്യൂകാസില്‍ അപ്പോണ്‍ ടൈനിലെ റോയല്‍ വിക്റ്റോറിയ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends