സംഗീത പ്രേമികളുടെ പ്രിയ താരം ; ലോകത്തെ കീഴടക്കിയ പോപ്പ് സ്റ്റാര്‍ ലിയം പെയ്‌ന് 31ാം വയസില്‍ ദാരുണാന്ത്യം ; ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി

സംഗീത പ്രേമികളുടെ പ്രിയ താരം ; ലോകത്തെ കീഴടക്കിയ പോപ്പ് സ്റ്റാര്‍ ലിയം പെയ്‌ന് 31ാം വയസില്‍ ദാരുണാന്ത്യം ; ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി
വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയിനെ മരിച്ച നിലയില്‍ കണ്ടെത്തി. 31 വയസുകാരനായ ലിയാം പെയിനെ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലുള്ള ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണുമരിച്ച നിലയിലാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാസ സര്‍ എന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും ലിയാം പെയിന്‍ എടുത്തുചാടുകയും മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തുവെന്നാണ് ബ്യൂണസ് അയേഴ്സ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ലിയാം പെയിന്‍ ആത്മഹത്യ ചെയ്തതാകമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനും അന്വേഷണത്തിനും ശേഷം മാത്രമേ മരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാനാകൂ എന്ന് അധികൃതര്‍ അറിയിച്ചു


ബിക്കിനി അണിഞ്ഞു നില്‍ക്കുന്ന കാമുകി കെയ്റ്റ് കസിഡിക്ക് ഒപ്പമുള്ള ചിത്രമാണ് പെയ്ന്‍ അവസാനമായി പങ്കുവച്ചത്. അര്‍ജന്റീനിയന്‍ യാത്ര ആസ്വദിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ എല്ലാം പോസ്റ്റ് ചെയ്തിരിക്കുന്നത്.. കാമുകി കെയ്റ്റുമൊത്ത് യാത്ര ആസ്വദിക്കുകയാണെന്നും പെയ്ന്‍ എഴുതിയിരുന്നു. എന്നാല്‍, അര്‍ജന്റീനയില്‍ നിന്നും കെയ്റ്റ് ഒറ്റക്ക് വീട്ടിലേക്ക് മടങ്ങി എന്നും പെയ്ന്‍ ഒറ്റക്കാണ് കാസറില്‍ മുറിയെടുത്തതെന്നും ടി എം സെഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

താരത്തിന് അപകടം പിണഞ്ഞ വാര്‍ത്ത അറിഞ്ഞ് എമര്‍ജന്‍സി സര്‍വ്വീസുകാര്‍ സംഭവ സ്ഥലത്ത് എത്തി. ഏതാണ്ട് 40 അടി ഉയരത്തില്‍ നിന്നാണ് താരം വീണത്. ഇത് നിരവധി ഗുരുതരമായ പരിക്കുകള്‍ക്ക് ഇടയാക്കി.പെയ്ന്റെ മരണത്തെ കുറിച്ച് അന്വേഷണം തുടങ്ങി.

വണ്‍ ഡയറക്ഷനൊപ്പം ലിയാം പെയിന്‍ ഹാരി സ്‌റ്റൈല്‍സ്, നിയല്‍ ഹോറന്‍, ലൂയിസ് ടോമില്‍സണ്‍, സെയിന്‍ മാലിക് എന്നിവരോടൊപ്പം രൂപീകൃതമായ വണ്‍ ഡയറക്ഷന്‍ ബാന്‍ഡിന്റെ നേതൃത്വം വഹിച്ച വ്യക്തി എന്ന നിലയില്‍ കൂടിയായിരുന്നു ലിയാം പെയിന്‍ പ്രശസ്തനായത്. ബാന്‍ഡിന്റെ പല പാട്ടുകളുടെയും വരികളെഴുതുന്നതില്‍ കൂടി പങ്കാളിയായ ലിയാം പെയിന്‍ സോളോ ആര്‍ട്ടിസ്റ്റായും തിളങ്ങിയിരുന്നു.

വണ്‍ ഡയറക്ഷന്‍ പിരിഞ്ഞതിനു ശേഷം ലിയാം പെയിന്‍ ചെയ്ത ഗാനങ്ങളായ സ്ട്രിപ് ദാറ്റ് ഡൗണ്‍ ബില്‍ബോര്‍ഡ്സ് ടോപ് 10 പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 2019ല്‍ എല്‍പി1 എന്ന ആല്‍ബം പുറത്തിറക്കിയ ലിയാമിന്റെ അവസാനത്തെ ഗാനം ടിയര്‍ ഡ്രോപ്സ് ആണ്.

Other News in this category



4malayalees Recommends