പണപ്പെരുപ്പം താഴ്ന്നത് ഞെട്ടിച്ചു; പലിശ നിരക്ക് കുറയ്ക്കാന്‍ വഴിയൊരുങ്ങി, ബജറ്റില്‍ വേദനയും കുറയും? ബെനഫിറ്റുകാര്‍ക്ക് തിരിച്ചടിക്കും, സെപ്റ്റംബറിലെ അനുപാതത്തില്‍ കേവലം 1.7% മാത്രം വര്‍ദ്ധന

പണപ്പെരുപ്പം താഴ്ന്നത് ഞെട്ടിച്ചു; പലിശ നിരക്ക് കുറയ്ക്കാന്‍ വഴിയൊരുങ്ങി, ബജറ്റില്‍ വേദനയും കുറയും? ബെനഫിറ്റുകാര്‍ക്ക് തിരിച്ചടിക്കും, സെപ്റ്റംബറിലെ അനുപാതത്തില്‍ കേവലം 1.7% മാത്രം വര്‍ദ്ധന
ബ്രിട്ടനെ ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം പണപ്പെരുപ്പ നിരക്ക് താഴ്ന്നതായുള്ള വിവരം പുറത്തുവന്നത്. കഴിഞ്ഞ മാസത്തെ പണപ്പെരുപ്പം 1.7 ശതമാനത്തിലേക്ക് താഴ്ന്നത് പലിശ നിരക്ക് കുറയ്ക്കാന്‍ കാത്തിരിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറെ ആശ്വാസമേകുന്ന വാര്‍ത്തയാണ്.

അടുത്ത മാസം പലിശ നിരക്ക് നിശ്ചയിക്കാന്‍ യോഗം ചേരുമ്പോള്‍ ഒരു മാറ്റത്തിന് കളമൊരുങ്ങുകയാണ്. ആഗസ്റ്റിലെ 2.2 ശതമാനത്തില്‍ നിന്നും കേന്ദ്ര ബാങ്കിന്റെ ലക്ഷ്യമായ 2 ശതമാനത്തിലും താഴേക്ക് പോയത് സുപ്രധാനമാണ്.

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഈ വാര്‍ത്ത ഏറെ ആശ്വാസകരമാണ്. ലേബര്‍ ഗവണ്‍മെന്റിന് കുറഞ്ഞ പണപ്പെരുപ്പവും, കുറഞ്ഞ പലിശ നിരക്കുമുള്ള സാമ്പത്തിക സ്ഥിതി ചിരിക്കാനുള്ള വക നല്‍കും. പ്രത്യേകിച്ച് സാമ്പത്തിക വിപണികളെ ഇളക്കാതെ നിക്ഷേപത്തിന് അധിക കടമെടുക്കാന്‍ ഗവണ്‍മെന്റിന് സാധിക്കും.

കൂടാതെ പണപ്പെരുപ്പം കുറയുന്നതിനാല്‍ വകുപ്പ് തല ചെലവുകള്‍ കുറയുന്നതായി ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയും കണക്കാക്കും. എന്നാല്‍ ഈ വാര്‍ത്ത തിരിച്ചടിയാകുന്നത് ബെനഫിറ്റ് കൈപ്പറ്റുന്നവരെയാണ്. സെപ്റ്റംബറിലെ പണപ്പെരുപ്പം ആസ്പദമാക്കി അടുത്ത ഏപ്രിലില്‍ നിരക്ക് വര്‍ദ്ധന നിശ്ചയിക്കുമ്പോള്‍ കേവലം 1.7% വര്‍ദ്ധന മാത്രമാണ് ലഭിക്കുക.

ഇത് വെല്‍ഫെയര്‍ ബില്ലില്‍ ബില്ല്യണ്‍ കണക്കിന് ലാഭം നല്‍കും. കേന്ദ്ര ബാങ്ക് വേഗത്തില്‍ പലിശ നിരക്ക് കുറച്ച് നല്‍കിയാല്‍ ലേബര്‍ ഗവണ്‍മെന്റിനും, മോര്‍ട്ട്‌ഗേജുകാര്‍ക്കും അത് ആശ്വാസത്തിന് വക നല്‍കും.

Other News in this category



4malayalees Recommends