ഓസ്‌ട്രേലിയയില്‍ ജനന നിരക്ക് കുറയുന്നു, പുതിയതായി കുട്ടികളുണ്ടാകുന്ന രക്ഷിതാക്കള്‍ക്ക് മൂവായിരം ഡോളര്‍ നല്‍കുന്ന ബേബി ബോണസ് പദ്ധതി ഇനി തിരികെ കൊണ്ടുവരില്ലെന്ന് മന്ത്രി

ഓസ്‌ട്രേലിയയില്‍ ജനന നിരക്ക് കുറയുന്നു, പുതിയതായി കുട്ടികളുണ്ടാകുന്ന രക്ഷിതാക്കള്‍ക്ക് മൂവായിരം ഡോളര്‍ നല്‍കുന്ന ബേബി ബോണസ് പദ്ധതി ഇനി തിരികെ കൊണ്ടുവരില്ലെന്ന് മന്ത്രി
ഓസ്‌ട്രേലിയയില്‍ ജനന നിരക്ക് കുറയുകയാണെന്ന് റിപ്പോര്‍ട്ട്. 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് കുട്ടികളുടെ ജനന നിരക്ക് കുറഞ്ഞിരിക്കുന്നത്.

ഒരു സ്ത്രീയ്ക്ക് ഒന്നര കുട്ടികളെന്ന നിലയിലാണ് നിലവിലെ നിരക്ക്

2023 ല്‍ രണ്ടുലക്ഷത്തി എണ്‍പത്തിഏഴായിരത്തോളം ജനനങ്ങളാണ് ഓസ്‌ട്രേലിയയില്‍ രജിസ്റ്റര്‍ ചെയ്തത്.

1960 കളില്‍ ഒരു സ്ത്രീക്ക് മൂന്നര കുട്ടികള്‍ എന്ന നിലയിലായിരുന്നു രാജ്യത്തെ ജനന നിരക്ക് . 2008 ല്‍ ഇത് രണ്ട് എന്ന നിലയിലായി.

കുട്ടികളുണ്ടാകുന്നത് കുറഞ്ഞെങ്കിലും പ്രോത്സാഹിപ്പിക്കാനായി ബേബി ബോണസ് പദ്ധതി തിരികെ കൊണ്ടുവരില്ലെന്ന് ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍സ് വ്യക്തമാക്കി.

2004 ല്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു ബേബി ബോണസ്. പുതിയതായി കുട്ടികളുണ്ടാകുന്ന രക്ഷിതാക്കള്‍ക്ക് മൂവായിരം ഡോളര്‍ നല്‍കുന്ന ഈ പദ്ധതി 2014 ല്‍ നിര്‍ത്തലാക്കിയിരുന്നു.

Other News in this category



4malayalees Recommends