ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു

ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു
ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. സെപ്തംബറിലെ തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇതു 4.2 ശതമാനമായി ഉയരുമെന്നായിരുന്നു പല സാമ്പത്തിക വിദഗ്ധരും വിലയിരുത്തിയിരുന്നത്.

എന്നാല്‍ പ്രവചനങ്ങളെ മാറ്റിമറച്ച് കണക്കില്‍ മാറ്റമുണ്ടായില്ല.

അമ്പത്തിഒന്നായിരം മുഴുവന്‍ സമയ ജോലി ഉള്‍പ്പെടെ അറുപതിനായിരത്തിലേറെ തൊഴിലവസരങ്ങളാണ് ഉണ്ടായത്. ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം

പത്തുലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഓസ്‌ട്രേലിയന്‍ വിപണിയില്‍ സൃഷ്ടിക്കപ്പെട്ടെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് അവകാശപ്പെട്ടു. അതേസമയം തൊഴിലില്ലായ്മ മാറ്റമില്ലാതെ തുടരുന്നത് ബാങ്കിങ് പലിശ നിരക്ക് ഇനിയും മാറ്റമില്ലാതെ തുടരാന്‍ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

Other News in this category



4malayalees Recommends