ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ആവര്‍ത്തിച്ച് സ്റ്റുഡന്റ്‌സ് വിസ എടുത്ത് ഓസ്‌ട്രേലിയയില്‍ കഴിയുന്നതെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ആവര്‍ത്തിച്ച് സ്റ്റുഡന്റ്‌സ് വിസ എടുത്ത് ഓസ്‌ട്രേലിയയില്‍ കഴിയുന്നതെന്ന് റിപ്പോര്‍ട്ട്
ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ആവര്‍ത്തിച്ച് സ്റ്റുഡന്റ്‌സ് വിസ എടുത്ത് ഓസ്‌ട്രേലിയയില്‍ കഴിയുന്നതെന്ന് കണ്ടെത്തല്‍. ഇകണോമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഇന്ത്യ ,നേപ്പാള്‍,പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളിലാണ് വിസാ ഹോപ്പിങ് എന്ന പ്രവണത കൂടുതലാണെന്ന് കണ്ടെത്തിയത്.

അതേസമയം വിസാ ഹോപ്പിങ് നടക്കുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ വിപണിയില്‍ നിന്ന് കുറഞ്ഞ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. മറ്റ് ഗ്രാജുവേഷന്‍ വിസകളിലുള്ളവരേക്കാള്‍ 20 ശതമാനം കുറഞ്ഞ വരുമാനമാണ് രണ്ടാമത് സ്റ്റുഡന്റ്‌സ് വീസയിലേക്ക് മാറിയവര്‍ക്ക് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Other News in this category



4malayalees Recommends