തലവനെ കൊലപ്പെടുത്തിയിട്ടും പിന്മാറാതെ ഹമാസ് ; ബന്ദികളെ വിട്ടയക്കില്ല ; ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുമെന്ന് വെല്ലുവിളി

തലവനെ കൊലപ്പെടുത്തിയിട്ടും പിന്മാറാതെ ഹമാസ് ; ബന്ദികളെ വിട്ടയക്കില്ല ; ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുമെന്ന് വെല്ലുവിളി
നേതാവ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ്. ഹമാസ് ഡെപ്യൂട്ടി തലവന്‍ ഖാലിദ് അല്‍ ഹയ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയില്‍ യുദ്ധം അവസാനിക്കുന്നതുവരെ ബന്ദികളെ വിട്ടയക്കില്ലെന്നും അല്‍ ജസീറയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ഹമാസ് വക്താവ് ഖലീല്‍ അല്‍ ഹയ്യ അറിയിച്ചു.

രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന്‍ യഹിയ സിന്‍വാറിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും വീഡിയോ സന്ദേശത്തില്‍ ഖലീല്‍ പറഞ്ഞു. ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഹമാസ് പോരാട്ടം തുടരുമെന്നും ഖലീല്‍ പറഞ്ഞു.

ഗാസയില്‍ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസമാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍ സൈന്യം ഹമാസ് നേതാവ് യഹ്യ സിന്‍വറിനെകൊലപ്പെടുത്തിയതിനെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ശുഭവാര്‍ത്തയാണ് പുറത്തു വന്നിട്ടുള്ളത്. ഇത് ലോകത്തിന് ഒരു 'നല്ല ദിവസമാണെന്നും അദേഹം പറഞ്ഞു. ഗാസ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള ഒരു പ്രധാന തടസം നീങ്ങിയെന്നും ബൈഡന്‍ വ്യക്തമാക്കി.

'ഇത് ഇസ്രായേലിനും അമേരിക്കയ്ക്കും ലോകത്തിനും ഒരു നല്ല ദിവസമാണ്.' വാര്‍ത്ത പുറത്തുവന്നപ്പോള്‍ ജര്‍മനിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അഭിനന്ദിക്കാനും ബന്ദികളെ മോചിപ്പിക്കാനും സംഘര്‍ഷം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുമുള്ള വഴി ചര്‍ച്ച ചെയ്യാനും താന്‍ ഉടന്‍ തന്നെ നെതന്യാഹുവുമായി സംസാരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു.

Other News in this category



4malayalees Recommends