'ഇന്ത്യക്കാരനല്ലേ, സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ'; കാനഡയില്‍ പൗരത്വമുള്ള ഇന്ത്യന്‍വംശജനെ അധിക്ഷേപിച്ച് സ്ത്രീ ; വംശീയ അധിക്ഷേപം തുടര്‍കഥയെന്ന് യുവാവ്

'ഇന്ത്യക്കാരനല്ലേ, സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ'; കാനഡയില്‍ പൗരത്വമുള്ള ഇന്ത്യന്‍വംശജനെ അധിക്ഷേപിച്ച് സ്ത്രീ ; വംശീയ അധിക്ഷേപം തുടര്‍കഥയെന്ന് യുവാവ്
താന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടുവെന്ന് കാനഡയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജന്‍. പ്രായമായ ഒരു സ്ത്രീ തന്നെ അധിക്ഷേപിച്ചു എന്നാണ് അശ്വിന്‍ അണ്ണാമലൈ എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. ആറ് വര്‍ഷമായി കാനഡയില്‍ താമസിക്കുന്ന അശ്വിന്‍ കാനഡയിലെ പൗരത്വമുള്ളയാളാണ്.

നടക്കാനിറങ്ങിയപ്പോഴാണ് തന്നെ സ്ത്രീ വംശീയമായി അധിക്ഷേപിച്ചത് എന്നാണ് അശ്വിന്‍ ആരോപിക്കുന്നത്. തന്നെ അവര്‍ അശ്ലീല ആംഗ്യം കാണിച്ചു. ചോദ്യം ചെയ്തപ്പോള്‍ അധിക്ഷേപിച്ചു എന്നും ഇയാള്‍ പറയുന്നു. ഒന്റാറിയോയിലെ വാട്ടര്‍ലൂവില്‍ നടക്കാന്‍ പോയതായിരുന്നു അശ്വിന്‍. അപ്പോഴാണ് ഈ സംഭവമുണ്ടായത്.

താന്‍ ഇന്ത്യനാണ് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, താന്‍ കനേഡിയനാണ്, അത് അവരെ മനസിലാക്കിപ്പിക്കാന്‍ താന്‍ ഒരുപാട് ശ്രമിച്ചു എന്നും അശ്വിന്‍ പറയുന്നു. എന്നാല്‍, സ്ത്രീ അത് ഒരുതരത്തിലും അംഗീകരിച്ചില്ല. പകരം ഇന്ത്യക്കാരന്‍ എന്ന് തന്നെ വിളിക്കുകയും വിദ്വേഷം ചൊരിയുകയുമായിരുന്നു എന്നാണ് അശ്വിന്റെ ആരോപണം. അതിന്റെ വീഡിയോയും യുവാവ് പങ്കുവച്ചിട്ടുണ്ട്.

ഇംഗ്ലീഷ് സംസാരിക്കാത്തതിന്റെ പേരിലും സ്ത്രീ തന്നെ അധിക്ഷേപിച്ചുവെന്നും അശ്വിന്‍ പറയുന്നു. ഇന്ത്യയിലേക്ക് തിരികെ പോകൂ എന്നും അവര്‍ പറയുന്നുണ്ട്. ''നിങ്ങള്‍ കനേഡിയന്‍ അല്ല. വളരെയധികം ഇന്ത്യക്കാര്‍ കാനഡയില്‍ ഉള്ളതിനാല്‍ തന്നെ ഞാന്‍ നിങ്ങളോട് അക്രമാസക്തമായി പെരുമാറുന്നു, നിങ്ങള്‍ തിരികെ പോകണമെന്നാണ് എന്റെ ആ?ഗ്രഹം. നിങ്ങളുടെ മാതാപിതാക്കള്‍ കാനഡയില്‍ നിന്നുള്ളവരല്ല, നിങ്ങളുടെ മുത്തശ്ശന്മാരും ഇവിടെ നിന്നുള്ളവരല്ല'' എന്നും അവര്‍ അശ്വിനോട് പറയുന്നുണ്ട്.

ഒരുപാടുപേര്‍ അശ്വിന്‍ പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിട്ടുണ്ട്. തികച്ചും ദൗര്‍ഭാഗ്യകരമായ അനുഭവമാണ് അശ്വിനുണ്ടായത് എന്നും കാനഡയില്‍ വംശീയ വിദ്വേഷം കൂടുന്നുണ്ട് എന്നും അഭിപ്രായപ്പെട്ടവരുണ്ട്. നിങ്ങള്‍ക്ക് കാനഡയിലെ പൗരത്വമുണ്ടെങ്കിലും നിങ്ങളെ ഇന്ത്യക്കാരനായേ ആളുകള്‍ കാണൂ, കാനഡക്കാരനായി കാണില്ല എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.

അതേസമയം, ആ സ്ത്രീ പ്രായമായ സ്ത്രീയാണ്. അവരുടെ പിന്നാലെ മൊബൈലും വീഡിയോയുമായി ചെന്നത് ശരിയായില്ല. അത് വളരെ മോശം കാര്യമായിട്ടാണ് അവര്‍ കാണുക. ആ സംഭവം അവിടെ വിട്ടാല്‍ മതിയായിരുന്നു എന്ന് പറഞ്ഞവരും ഉണ്ട്. എന്നാല്‍, അവര്‍ തന്നോട് വളരെ മോശമായി പെരുമാറിയതിനാലാണ് അങ്ങനെ പെരുമാറേണ്ടി വന്നത് എന്നാണ് അശ്വിന്റെ പ്രതികരണം.









Other News in this category



4malayalees Recommends