കാനഡയുടെ ഇരട്ടത്താപ്പ് ; രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

കാനഡയുടെ ഇരട്ടത്താപ്പ് ; രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ഇന്ത്യ കാനഡ ഉഭയകക്ഷി ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ കാനഡയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി എസ്. ജയ്ശങ്കര്‍. കാനഡ മറ്റ് രാജ്യത്തെ നയതന്ത്രജ്ഞരോട് എങ്ങിനെ പെരുമാറുന്നു എന്നതും അവരുടെ നയതന്ത്രജ്ഞര്‍ മറ്റ് രാജ്യങ്ങളില്‍ എങ്ങിനെ പെരുമാറുന്നു

എന്നതും ഇരട്ടത്താപ്പ് എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകുമെന്ന് ജയ്ശങ്കര്‍ തുറന്നടിച്ചു.

യഥാര്‍ത്ഥത്തില്‍ എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് അറിയാന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ശ്രമിക്കുന്നത് കനേഡിയന്‍ ഭരണകൂടത്തിന് അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് തോന്നിയിട്ടുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കെതിരെ യാതൊരു തെളിവുകളുമില്ലാതെ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തേയും ഇത് പ്രതികൂലമായി ബാധിക്കുകയായിരുന്നു.

കാനഡ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് പോലീസ് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് മറുപടിയായാണ് ഇന്ത്യ ഹൈക്കമ്മീഷണറെയും നയതന്ത്രജ്ഞരെയും തിരികെ വിളിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കാനഡയില്‍ തടയേണ്ടിയിരിക്കുന്ന ആളുകളെ ലക്ഷ്യമിടാം. ഇന്ത്യന്‍ നേതാക്കളേയും നയതന്ത്രജ്ഞരേയും പരസ്യമായി ഭീഷണിപ്പെടുത്തുന്ന ആളുകള്‍ കാനഡയിലുണ്ടെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍, അത് അഭിപ്രായ സ്വാതന്ത്ര്യമാണെന്നാണ് അവരുടെ മറുപടി.

ഇന്ത്യന്‍ ഹൈക്കമ്മിഷണറെ ഭീഷണിപ്പെടുത്തിയാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യമായി നമ്മള്‍ അം?ഗീകരിക്കണം. അതേസമയം, സൗത്ത് ബ്ലോക്കില്‍ നിന്ന് ദേഷ്യത്തോടെ ഇറങ്ങിപ്പോയിയെന്ന് ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ പറഞ്ഞാല്‍ അത് വിദേശ ഇടപെടലാകുമെന്നും ജയ്ശങ്കര്‍ വിമര്‍ശിച്ചു.

Other News in this category



4malayalees Recommends