രഹസ്യ അറയിലുള്ളത് കോടിക്കണക്കിന് പണവും സ്വര്‍ണവും; ഹിസ്ബുള്ളയുടെ രഹസ്യ സമ്പാദ്യം കണ്ടെത്തിയെന്ന് ഇസ്രയേല്‍ ; ലെബനനെ പുനരധിവസിപ്പാക്കാന്‍ ഈ പണം കൊണ്ട് സാധിക്കുമെന്നും ഇസ്രയേല്‍

രഹസ്യ അറയിലുള്ളത് കോടിക്കണക്കിന് പണവും സ്വര്‍ണവും; ഹിസ്ബുള്ളയുടെ രഹസ്യ സമ്പാദ്യം കണ്ടെത്തിയെന്ന് ഇസ്രയേല്‍ ; ലെബനനെ പുനരധിവസിപ്പാക്കാന്‍ ഈ പണം കൊണ്ട് സാധിക്കുമെന്നും ഇസ്രയേല്‍
ബെയ്‌റൂട്ട് ആശുപത്രിക്ക് കീഴില്‍ ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസ് സ്ഥിതി ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നതായി ഇസ്രയേല്‍. രഹസ്യ ബങ്കറില്‍ സ്വര്‍ണവും പണവും ഉള്‍പ്പെടെ ഉണ്ടായിരുന്നുവെന്നും ഇതാണ് ഇസ്രയേലിനെതിരായ അക്രമത്തിനായി ഹിസ്ബുള്ള ഉപയോഗിച്ചിരുന്നതെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പറയുന്നു.

ഹിസ്ബുള്ളയുടെ ബാങ്കിങ് സംവിധാനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് രഹസ്യ ബങ്കര്‍ സംബന്ധിച്ച ഇസ്രയേലിന്റെ അവകാശവാദം. ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്തുള്ള അല്‍ സഹേല്‍ ആശുപത്രിക്ക് കീഴിലാണ് ബങ്കര്‍ സ്ഥിതി ചെയ്യുന്നതെന്നും ഐഡിഎഫ് അറിയിച്ചു. ലഭിച്ച കണക്കുകള്‍ പ്രകാരം ബങ്കറില്‍ കുറഞ്ഞത് അര ബില്യണ്‍ ഡോളര്‍ എങ്കിലും പണമുണ്ടാകും. നിരവധി സ്വര്‍ണവുമുണ്ട്. ഇവ ഉപയോഗിച്ച് തന്നെ ലെബനനെ പുനരധിവസിപ്പാക്കാന്‍ സാധിക്കുമെന്നും ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.

സ്വര്‍ണവും പണവും കണ്ടെത്തിയ സംഭവത്തില്‍ ലെബനന്‍ സര്‍ക്കാരും അന്താരാഷ്ട്ര സംഘടനകളും ഇടപെടണമെന്നും ഹഗാരി പറഞ്ഞു. ഈ പണം ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രഹസ്യ ബങ്കറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടില്ല.

വര്‍ഷങ്ങളുടെ അന്വേഷണ ഫലമായാണ് ബങ്കര്‍ കണ്ടുപിടിച്ചതെന്നും ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ലയുടെ നിര്‍ദേശപ്രകാരമാണ് ബങ്കര്‍ നിര്‍മിച്ചതെന്നാണ് ഇസ്രയേലിന്റെ വാദം.

Other News in this category



4malayalees Recommends