കുട്ടികളുടെ എണ്ണം കുറഞ്ഞു, എന്നിട്ടും കേരളത്തില്‍ നിന്ന് കാനഡയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇനത്തില്‍ നല്‍കുന്നത് ആയിരം കോടി

കുട്ടികളുടെ എണ്ണം കുറഞ്ഞു, എന്നിട്ടും കേരളത്തില്‍ നിന്ന് കാനഡയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇനത്തില്‍ നല്‍കുന്നത് ആയിരം കോടി
ഇന്ത്യ കാനഡ നയതന്ത്ര ബന്ധ പ്രശ്‌നം മൂലം കാനഡയിലേക്ക് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു. എങ്കിലും ഏകദേശം പതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇനത്തില്‍ ആയിരം കോടിയാണ് കേരളത്തില്‍ നിന്ന് കാനഡയ്ക്ക് ലഭിച്ചത്. വിദ്യാര്‍ത്ഥി വീസ നല്‍കുന്നതില്‍ കാനഡ കുറവോ കാലതാമസമോ വരുത്താത്തതിന് കാരണവും ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാനഡയില്‍ ശരാശരി 8-10 ലക്ഷമാണ് വര്‍ഷം ഫീസ്. രണ്ടു വര്‍ഷത്തെ കോഴ്‌സിന് 16-20ലക്ഷം. മുന്‍ വര്‍ഷങ്ങളില്‍ 15000-20000 വിദ്യാര്‍ത്ഥികള്‍ കാനഡയിലേക്ക് പോയിരുന്നു. ഇക്കൊല്ലം അത് പതിനായിരമായി കുറഞ്ഞപ്പോഴാണ് ശരാശരി പത്തുലക്ഷം ഫീസ് കണക്കാക്കിയാല്‍ തന്നെ ആയിരം കോടി രൂപ കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്. ഇതിനു പുറമേ അവിടത്തെ ചിലവിനായി മുമ്പ് പതിനായിരം കനേഡിയന്‍ ഡോളര്‍ (6 ലക്ഷം രൂപ) ഘട്ടങ്ങളായി മാത്രം പിന്‍വലിക്കാവുന്ന രീതിയില്‍ ബാങ്കില്‍ നിക്ഷേപിച്ചാല്‍ മതിയായിരുന്നു. ചെലവിന് പണമില്ലാതെ വിദ്യാര്‍ത്ഥികള്‍ സൗജന്യ ഭക്ഷണത്തിന് ക്യൂ നില്‍ക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ തുക 21000 ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. 126000 രൂപ.

ആരോഗ്യം, എഞ്ചിനീയറിങ്, ഐടി മേഖലകളിലും പ്ലമ്പര്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍ രംഗങ്ങളിലെ കോഴ്‌സുകള്‍ കൂടുതല്‍ പേര്‍ കോഴ്‌സുകളില്‍ ചേരുമെന്നാണ് കണക്കുകള്‍ പറയുന്നത്.

Other News in this category



4malayalees Recommends