ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു
ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള കുറഞ്ഞ പ്രായപരിധി പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസ്സാക്കി കുറയക്കാനുള്ള നിര്‍ണ്ണായക തീരുമാനമാണ് യുഎഇ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് തീരുമാനം. അടുത്തവര്‍ഷം മാര്‍ച്ച് 29 മുതല്‍ തീരുമാനം നടപ്പാക്കും. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്നും യുഎഇ ഗണ്‍മെന്റ് മീഡിയാ ഓഫീസ് അറിയിച്ചു.

വാഹനാപകടമോ മറ്റ് അത്യാഹിതമോ ഒഴിവാക്കാനല്ലാതെ നഗരപരിധിയില്‍ വാഹനങ്ങള്‍ ഹോണ്‍ മുഴക്കാന്‍ പാടില്ല. 80 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡുകളില്‍ കാല്‍നട യാത്രക്കാരെ റോഡ് മുറിച്ചു കടക്കാന്‍ അനുവദിക്കില്ല. ഇതിന് മേല്‍പ്പാലങ്ങള്‍ ഉപയോഗിക്കണം. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച വാഹനം ഓടിച്ചാല്‍ കടുത്ത ശിക്ഷ ഉറപ്പാക്കും.

Other News in this category



4malayalees Recommends