മലയാള ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
ഹരിപ്പാട് സ്വദേശിയായ നിഷാദ് നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയവയാണ് നിഷാദ് എഡിറ്റ് ചെയ്ത ചിത്രങ്ങള്‍.
2022-ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അതേസമയം മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനുള്ള ചിത്രങ്ങള്‍.