വടക്കുമുറിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. തലോര്‍ പൊറത്തൂക്കാരന്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിനകത്ത് വെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു വീടിന്റെ ടെറസിന് മുകളിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.
വെട്ടുകത്തി കൊണ്ടായിരുന്നു ആക്രമണം. കഴുത്തിലും മുഖത്തും വെട്ടേറ്റ ലിഞ്ചുവിന്റെ ചെവി വേര്‍പ്പെട്ട നിലയിലായിരുന്നു. മൂന്നുമണിയോടെ വെട്ടേറ്റ ലിഞ്ചുവിന്റെ നിലവിളി കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. പിന്നാലെ നാട്ടുകാര്‍ പുതുക്കാട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഒന്നരവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ജോജുവിന്റെ രണ്ടാം വിവാഹവും ഇടുക്കി സ്വദേശിനിയായ ലിഞ്ജുവിന്റെ മൂന്നാം വിവാഹവുമായിരുന്നു. ജോജു വര്‍ക്ക്‌ഷോപ്പിലാണ് ജോലി ചെയ്യുന്നത്. ലിഞ്ജു ബ്യൂട്ടീഷനും ആണ്. ലിഞ്ജുവിന് ആദ്യത്തെ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. ജോജുവിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.ഇവരോടൊപ്പം ആണ് കുട്ടികള്‍ താമസിക്കുന്നത്. കുട്ടികള്‍ സ്‌കൂളില്‍ പോയ സമയത്ത് ആയിരുന്നു കൊലപാതകം.