ബ്രാംപ്റ്റണിലെ ഹിന്ദു ക്ഷേത്രം ഖലിസ്ഥാന്‍ ആക്രമണത്തിന് പിന്നാലെ പ്രകോപനപരമായി പ്രതികരിച്ചതിന് പുരോഹിതനെ സസ്‌പെന്‍ഡ് ചെയ്തു.നവംബര്‍ 3നുണ്ടായ ഖലിസ്ഥാന്‍ അതിക്രമത്തിന് പിന്നാലെയാണ് സംഭവം. ഖലിസ്താന്‍ പതാകയുമേന്തി ഒരു സംഘം ഹിന്ദു ക്ഷേത്രം ആക്രമിക്കുകയായിരുന്നു.
ഇതിനിടെ പ്രകോപനമുണ്ടാക്കിയ പുരോഹിതന്റെ പ്രവര്‍ത്തി അപലപനീയമെന്ന് ബ്രാംപ്റ്റണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ പറഞ്ഞു.
ഹിന്ദുക്കളും സിഖ് കനേഡിയന്‍സും നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണ് കാനഡയില്‍. ഒരു വിഭാഗം ഉണ്ടാക്കിയ പ്രശ്‌നത്തില്‍ പ്രകോപനമുണ്ടാക്കരുതെന്നും മേയര്‍ പറഞ്ഞു.
ഖലിസ്ഥാന്റെ ആക്രമണം നടന്ന ക്ഷേത്രത്തിന് മുമ്പില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വംശജര്‍ ഒത്തുകൂടിയിരുന്നു. ആയിരക്കണക്കിന് പേര്‍ ഇന്ത്യന്‍ ദേശീയ പതാകയുമേന്തിയാണ് എത്തിയത്. ബ്രാംപ്ടണില്‍ ഹിന്ദു മഹാസഭയുടെ ക്ഷേത്രം ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമിച്ചതില്‍ ഇന്ത്യ കടുത്ത അതൃപ്തിയിലാണ്.
നാല് കോടി ജനസംഖ്യയുള്ള കാനഡയില്‍ 18 ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്. സംഭവത്തില്‍ പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമിക്കവേ പ്രകോപനമുണ്ടാക്കരുതെന്നും സമാധാന അന്തരീക്ഷം തുടരണമെന്നുമാണ് മേയര്‍ അഭ്യര്‍ത്ഥിക്കുന്നത്.