ജയശങ്കറിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തു ; ഓസ്‌ട്രേലിയന്‍ മാധ്യമത്തെ വിലക്കി കാനഡ ; വിചിത്രമായ നടപടിയെന്ന വിമര്‍ശനവുമായി ഇന്ത്യ

ജയശങ്കറിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തു ; ഓസ്‌ട്രേലിയന്‍ മാധ്യമത്തെ വിലക്കി കാനഡ ; വിചിത്രമായ നടപടിയെന്ന വിമര്‍ശനവുമായി ഇന്ത്യ
വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമത്തെ വിലക്കി കാനഡ. ഓസ്‌ട്രേലിയന്‍ ടുഡേയുടെ സമൂഹ മാധ്യമ ഹാന്‍ഡിലുകളും പേജുകളുമടക്കമാണ് കാനഡയില്‍ ബ്ലോക്ക് ചെയ്തത്. എസ് ജയശങ്കറും ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്ങുമായി നടത്തിയ അഭിമുഖം കഴിഞ്ഞ ദിവസമാണ് ഓസ്‌ട്രേലിയന്‍ ടുഡേ പ്രസിദ്ധീകരിച്ചത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജയശങ്കര്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ അദ്ദേഹം ഉപാധ്യക്ഷനാകുകകയും ചെയ്തു. വ്യാഴാഴ്ച വരെയാണ് ജയശങ്കറിന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം.

അതേസമയം കാനഡയുടെ നടപടിയെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത് ഇന്ത്യ രംഗത്തെത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യം നിറഞ്ഞ സമീപനത്തെയാണ് ഉയര്‍ത്തി കാണിക്കുന്നതെന്ന് ഇന്ത്യ വിമര്‍ശിച്ചു. കാനഡയുടെ നടപടി വിചിത്രമാണെന്നും തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നത് കാനഡയുടെ രീതിയാണെന്നും അദ്ദേഹം തുറന്നടിച്ചു.

യാതൊരു അടിസ്ഥാനവുമില്ലാതെ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മേല്‍ നിരീക്ഷണമേര്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ വിഘടനവാദികള്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണത്തിലാണ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.

ഖലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് പിന്തുണ നല്‍കുകയും ഭീകരവാദിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജാര്‍ വധത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിക്കുകയും ചെയ്തതിനെതുടര്‍ന്ന് കാനഡുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ജയ്ശങ്കറിന്റെ പ്രസ്താവന.

ഞായറാഴ്ചയാണ് ഖലിസ്ഥാന്‍ വിഘടനവാദികളായ പ്രതിഷേധക്കാര്‍ ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തില്‍ ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിനു നേരേയാണ് കഴിഞ്ഞദിവസം ഖലിസ്ഥാന്‍ പതാകകളും വടികളുമായി എത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്.

വിശ്വാസികളെ ആക്രമിക്കുന്നതിനിടെ അക്രമികളെ കനേഡിയന്‍ പോലീസ് ഇടപെട്ട് നീക്കിയെങ്കിലും ഏതാനും പേര്‍ ആക്രമണത്തിനിരയായി. ഖലിസ്ഥാന്‍ അനുകൂല പതാകകളുമായി എത്തിയാണ് ഒരു സംഘം ആക്രമണം നടത്തിയത്.

Other News in this category



4malayalees Recommends