പീറ്റര്‍ബറോയില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകള്‍ മരണമടഞ്ഞു. ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ജിനോ ജോര്‍ജിന്റെയും അനിതാ ജിനോയുടേയും മകള്‍ അഥീന മരണമടഞ്ഞത്. പനിയെ തുടര്‍ന്നുള്ള ഹൃദയാഘാതമാണ് 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണ കാരണം.
കുട്ടിയെ പനിയും ശ്വാസ തടസ്സവും മൂലം ചികിത്സ തേടി പീറ്റര്‍ബറോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥതിയെ കുറിച്ച് മറ്റ് പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ഇന്നലെ വൈകീട്ട് പെട്ടെന്ന് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഐമുറി മാവിന്‍ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോര്ജ്.
കഴിഞ്ഞമാസം ആദ്യം കുടുംബം കേരളത്തിലെത്തി ഓണാഘോഷത്തില്‍ പങ്കെടുത്തിരുന്നു.അഥീനയുടെ വിയോഗത്തില്‍ വേദന താങ്ങാനാകാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍.