സര്‍ക്കാരിന് എന്നും തലവേദന സൃഷ്ടിക്കുന്നതാണ് അനധികൃത കുടിയേറ്റം. യുകെയിലേക്ക് കുടിയേറുന്നവര്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്നും അനധികൃത കുടിയേറ്റത്തിന് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ പറയുന്നു. ഏതായാലും പുതിയ സര്‍ക്കാര്‍ ഒരുപരിധി വരെ ഇക്കാര്യത്തില്‍ വിജയിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ബോട്ടുകള്‍ തടഞ്ഞു. 9 ബോട്ടുകളിലായി 572 പേരാണ് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചത്. പുതിയ പദ്ധതികള്‍ പ്രധാനമന്ത്രി പ്രാഖ്യാപിച്ച ശേഷമുള്ള വലിയ നടപടിയാണ് അതിര്‍ത്തിയിലുണ്ടായിരിക്കുന്നത്.
അധനിക കുടിയേറ്റം തടയാന്‍ 75 മില്യണ്‍ പൗണ്ട് ചെലവാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
യുകെയിലേക്ക് എത്താനുള്ള പലരുടേയും ശ്രമം ദുരന്തമായിട്ടുമുണ്ട്. കുഞ്ഞുങ്ങളുടെ വരെ ജീവന്‍ പൊലിഞ്ഞ സംഭവം ഉണണ്ടയിട്ടുണ്ട്. ചാനല്‍ കടക്കല്‍ വലിയൊരു ദൗത്യമാണ്.
ഈ വര്‍ഷം മാത്രം അനധികൃത കുടിയേറ്റത്തില്‍ മരിച്ചവരുടെ കണക്ക് 5 ഇരട്ടി അധികമാണ്. ലേബര്‍ പാര്‍ട്ടിയുടെ പ്രധാന പ്രഖ്യാപനത്തില്‍ ഒന്നായിരുന്നു അനധികൃത കുടിയേറ്റം നിയന്ത്രിക്കല്‍. അതിര്‍ത്തി സുരക്ഷയ്ക്കായി 150 ബില്യണ്‍ പൗണ്ട് അനുവദിച്ചിട്ടുണ്ട്.
കുട്ടികള്‍ ഉള്‍പ്പെടെയാണ് ബോട്ടില്‍ അതിര്‍ത്തിയിലെത്തുന്നത്. ദാരുണ സംഭവങ്ങള്‍ ഇടയുണ്ടാകാതിരിക്കാന്‍ കര്‍ശന നീക്കം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.