ഖലിസ്താനികളുടെ ഭീഷണിയെ തുടര്‍ന്ന് ബ്രാംപ്ടണ്‍ ക്ഷേത്രത്തിലെ പരിപാടികള്‍ റദ്ദാക്കി. ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററില്‍ നടത്താനിരുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പരിപാടിയാണ് മാറ്റിയത്. അക്രമാസക്തമായ പ്രക്ഷോഭം ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിപാടി മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
നവംബര്‍ 17നാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും ലൈഫ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ക്യാമ്പാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. കനേഡിയന്‍ പൊലീസില്‍ നിന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് പരിപാടി മാറ്റിയതെന്നാണ് കോണ്‍സുലേറ്റ് അറിയിച്ചിരിക്കുന്നത്.
ബ്രാംപ്ടണ്‍ ത്രിവേണി മന്ദിറിനെതിരെ പ്രചരിക്കുന്ന ഭീഷണികള്‍ പരിഹരിക്കാനും കനേഡിയന്‍ ഹിന്ദു സമൂഹത്തിനും പൊതു ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാനും പീല്‍ പൊലീസിനോട് കമ്യൂണിറ്റി സെന്റര്‍ അഭ്യര്‍ത്ഥിച്ചു. കോണ്‍സുലേറ്റിന്റെ ക്യാമ്പിനെ ആശ്രയിക്കാനിരുന്ന എല്ലാ കമ്യൂണിറ്റി അംഗങ്ങളോടും ക്ഷമ ചോദിക്കുന്നു. ഹിന്ദു ക്ഷേത്രങ്ങളില്‍ പോകുന്നത് കാനഡയിലെ ഹിന്ദുക്കള്‍ക്ക് സുരക്ഷിതമില്ലെന്ന് തോന്നുന്നതില്‍ അതിയായ ദുഖമുണ്ട്.
ബ്രാംപ്ടണ്‍ ത്രിവേണി മന്ദിറനെതിരെ പ്രചരിക്കുന്ന ഭീഷണികള്‍ പരിഹരിക്കാനും കനേഡിയന്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭ മന്ദറിന് നേരെ ആക്രമണമുണ്ടായിരുന്നു. ഹിന്ദു സഭ മന്ദിറിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. എല്ലാ കനേഡിയന്‍ പൗരന്മാര്‍ക്കും സ്വതന്ത്രമായും സുരക്ഷിതമായും വിശ്വാസം ആചരിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.