പിആര്‍ കിട്ടാനുള്ള ഒരു വഴിയായി സ്റ്റഡി പെര്‍മിറ്റിനെ കാണേണ്ടതില്ല ; നിലപാട് വ്യക്തമാക്കി കനേഡിന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക് മില്ലര്‍

പിആര്‍ കിട്ടാനുള്ള ഒരു വഴിയായി സ്റ്റഡി പെര്‍മിറ്റിനെ കാണേണ്ടതില്ല ; നിലപാട് വ്യക്തമാക്കി കനേഡിന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക് മില്ലര്‍
ഇനി കാനഡയില്‍ പിആര്‍ കിട്ടാനുള്ള ഒരു വഴിയായി സ്റ്റഡി പെര്‍മിറ്റിനെ കാണേണ്ടതില്ലെന്നാണ് കനേഡിന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക് മില്ലര്‍ പറയുന്നത്. കാനഡയിലുടനീളമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. കാനഡയുടെ ഇമിഗ്രേഷന്‍ സമീപനം, അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍, വര്‍ക്ക് പെര്‍മിറ്റുകള്‍, സ്ഥിര താമസ പാതകള്‍ എന്നിവയെകുറിച്ചെല്ലാം അഭിമുഖത്തില്‍ അദ്ദേഹം വ്യക്താക്കിയിട്ടുണ്ട്.

കാനഡയില്‍ പഠിക്കുന്നുവെന്നത് അവിടെ സ്ഥിരതാമസമാക്കാനുള്ള ഒരു ഉറപ്പും നല്‍കുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പഠനത്തിന് ശേഷം കാനഡയില്‍ താമസിക്കാനുള്ള എളുപ്പവഴികള്‍ക്കായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്. സ്റ്റഡി പെര്‍മിറ്റ് എന്നത് പിആര് ലഭിക്കാനുള്ള വഴിയല്ലെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ ബിരുദാനന്തര ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കാനാകുമ്പോള്‍ പെര്‍മിറ്റ് എക്‌സ്റ്റെന്റ് ചെയ്യണമെന്ന ആവശ്യവുമായി സര്‍ക്കാരില്‍ പ്രഷര്‍ ചെലുത്തുന്നുണ്ട്. ഇത് സര്‍ക്കാരിന് തലവേദനയാണ്. ഈ വര്‍ക് പെര്‍മിറ്റ് കഴിയുന്നതോടെ രാജ്യം വിടണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനിലാണ് പലരും. കാനഡയില്‍ തൊഴിലാളി ക്ഷാമം ഉണ്ട്. എന്നാല്‍ പഠിച്ചിറങ്ങുന്ന എല്ലാ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും വര്‍ക് പെര്‍മിറ്റ് നല്‍കുക എന്നത് പ്രാവര്‍ത്തികമല്ലെന്നും അദ്ദേഹം പറയുന്നു. മുമ്പുളള കുടിയേറ്റ നയങ്ങള്‍ തിരുത്തുന്നതിനായി താല്‍ക്കാലിക താമസക്കാരുടേയും ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളുടേയും എണ്ണം പരിമിതപ്പെടുത്താന്‍ കാനഡ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി ഇമി?ഗ്രേഷന്‍ ന്യൂസ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിര താമസ ക്വാട്ടകള്‍ അടുത്തിടെ 20% കുറച്ചതായി മില്ലര്‍ വെളിപ്പെടുത്തി, ഇത് സിസ്റ്റം സ്ഥിരപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ സന്തുലിതമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള തീരുമാനമാണെന്നാണ് അദ്ദേഹം പറയുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന മറ്റൊരു സമീപകാല മാറ്റം, യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പഠനാനുമതി അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കുന്നത് വേഗത്തിലാക്കാനുള്ള പ്രോഗ്രാമായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം നിര്‍ത്തി എന്നുള്ളതാണ്. കാനഡയുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്ന് ഈ തീരുമാനം സഹായിക്കുമെന്നാണ് മാര്‍ക് മില്ലര്‍ പറയുന്നത്. ജിയോ പൊളിറ്റിക്കല്‍ സംഘര്‍ഷങ്ങളും ഈ പ്രോഗ്രാം അവസാനിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. കാനഡയുടെ സുരക്ഷയും നയതന്ത്ര മുന്‍ഗണനകളും നോക്കിയാണ് ഇപ്പോള്‍ വിസ ഇഷ്യു ചെയ്യുന്നതെന്നും മില്ലര്‍ പറയുന്നു. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ കൂടുതല്‍ കാലം താമസിക്കാന്‍ അഭയ കേന്ദ്രങ്ങള്‍ സ്വീകരിക്കാറുണ്ട്. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളവരല്ല ഇതില്‍ കൂടുതലും. സ്വന്തം രാജ്യത്ത് കടക്കാന്‍ കഴിയാത്ത ഗുരുതര പ്രശ്‌നങ്ങള്‍ ഉളളവര്‍ക്ക് മാത്രമേ ഇനി കാനഡ അഭയം നല്‍കുകയുള്ളൂ. സംരക്ഷണം ആവശ്യമില്ലാത്ത ആളുകള്‍ അഭയാര്‍ഥി നിമങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുംമില്ലര്‍ വ്യക്തമാക്കുന്നുണ്ട്. കുടിയേറ്റം അവസാനിപ്പിച്ചാല്‍ അത് കാനഡയുടെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കും. അതുകൊണ്ടു തന്നെ മൂന്ന് വര്‍ഷത്തേക്ക് ഇമിഗ്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതില്‍ അര്‍ഥമില്ല. കാനഡയില്‍ പ്രായമാകുന്ന ആളുകള്‍ കൂടി വരികയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്താനും പൊതു സേവനങ്ങളെ പിന്തുണയ്ക്കാനും നികുതി ഇനത്തില്‍ സംഭാവനകള്‍ നല്‍കാനും യുവ തൊഴിലാളികളുടെ സ്ഥിരമായ ഒഴുക്ക് അത്യാവശ്യമാണ്. അതുകൊണ്ടാണ് കുടിയേറ്റം നിര്‍ത്തുന്നതിനുപകരം, ദീര്‍ഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ ഇമിഗ്രേഷന്‍ ലെവലില്‍ 20% കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സന്തുലിതവും സുസ്ഥിരവുമായ ഒരു കുടിയേറ്റ സംവിധാനം സൃഷ്ടിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റും പ്രവിശ്യകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം അത്യാവശ്യമാണ്.

കാനഡയിലെ വിവിധ പ്രവിശ്യകള്‍ക്ക് അവരുടേതായ ആവശ്യങ്ങളുണ്ട്. പ്രാദേശിക സമൂഹങ്ങളെ അടിച്ചമര്‍ത്താതെ ഈ ആവശ്യങ്ങള്‍ നിറവേറ്റുകയും, പുതിയ ഇമിഗ്രേഷന്‍ നയത്തില്‍ പൊരുത്തപ്പെട്ട് പോകുകയും വേണമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കനേഡിയന്‍മാരുടെ തൊഴില്‍ വിപണിയെയും സാമൂഹിക-സാമ്പത്തിക ആവശ്യങ്ങളെയും കുടിയേറ്റം പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡ ഇപ്പോഴും അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുമെന്നാണ് മന്ത്രി മില്ലറുടെ അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സ്ഥിര താമസമോ വര്‍ക്ക് പെര്‍മിറ്റോ നേടുന്നതിനുള്ള അപേക്ഷകള്‍ പരിശോധിക്കുമ്പോള്‍, രാജ്യത്തിന്റെ ദീര്‍ഘകാല സാമ്പത്തികവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

Other News in this category



4malayalees Recommends