ഇസ്രയേലിനുള്ള പിന്തുണ അവസാനിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ഗില്ലര്‍ പുരസ്‌കാരം തിരിച്ചു നല്‍കി കനേഡിയന്‍ എഴുത്തുകാരി

ഇസ്രയേലിനുള്ള പിന്തുണ അവസാനിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ഗില്ലര്‍ പുരസ്‌കാരം തിരിച്ചു നല്‍കി കനേഡിയന്‍ എഴുത്തുകാരി
ഇസ്രയേലിനുള്ള പിന്തുണ അവസാനിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രമുഖ സാഹിത്യ പുരസ്‌കാരമായ ഗില്ലര്‍ പുരസ്‌കാരം തിരിച്ചു നല്‍കി കനേഡിയന്‍ എഴുത്തുകാരി മാഡിലീന്‍ തിയെന്‍. ഗില്ലര്‍ പുരസ്‌കാരത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും പട്ടികയില്‍ നിന്നും തന്റെ പേരും രചനകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സംഘാടകര്‍ക്ക് കത്തു നല്‍കി. 2016 ലെ ഗില്ലര്‍ പുരസ്‌കാര ജേതാവാണ് മാഡിലിന്‍ തിയെന്‍.

ഇസ്രയേലിന് ആയുധം നിര്‍മ്മിച്ചു നല്‍കുന്ന സ്ഥാപനമായ എല്‍ബിറ്റ് സിസ്റ്റം എന്ന കമ്പനിയില്‍ വലിയ നിക്ഷേപമുള്ള സ്‌കോട്ടിയ ബാങ്കുമായി സഹകരിച്ചാണ് ഗില്ലര്‍ പുരസ്‌കാരം നല്‍കുന്നത്. ഇസ്രയേലിന്റെ വംശഹത്യയുടെ രക്തം പുരണ്ട സ്ഥാപനവുമായുള്ള ബന്ധം ഗില്ലര്‍ പുരസ്‌കാര സംഘാടകര്‍ അവസാനിപ്പിക്കണമെന്ന് മാഡ്‌ലിന്‍ തീന്‍ ആവശ്യപ്പെട്ടിരുന്നു. പകരമായി ഈ വര്‍ഷത്തെ ഗില്ലര്‍ പുരസ്‌കാരത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കാനും കാനഡയിലെ പ്രമുഖ എഴുത്തുകാരിലൊരാളായ മാഡ്‌ലീന്‍ തീയെന്ന് ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് ഗില്ലര്‍ പുരസ്‌കാര സംഘാടകര്‍ മുഖംതിരിച്ചതോടെയാണ് ഇവര്‍ പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുകയാണെന്ന് വ്യക്തമാക്കിയത്.


2016ല്‍ ഡു നോട്ട് സേ വി ഹാവ് നത്തിങ് എന്ന നോവലിനായിരുന്നു മാഡിലീന്‍ തിയെന്ന് ഗില്ലര്‍ പുരസ്‌കാരം ലഭിച്ചത്. ഈ വര്‍ഷത്തെ ഗില്ലര്‍ പുരസ്‌കാരത്തിനുള്ള തുക സ്‌കോട്ടിയ ബാങ്കില്‍ നിന്ന് സ്വീകരിക്കരുതെന്ന് മുന്‍ വര്‍,ത്തെ പുരസ്‌കാര ജേതാക്കളും ആവശ്യപ്പെട്ടിരുന്നു.

ഗാസയിലും ലെബനാനിലും ഇസ്രയേല്‍ നരനായിട്ട് തുടരുന്നതിനിടെ ഇസ്രയേലി സാംസ്‌കാരിക സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി കനേഡിയന്‍ എഴുത്തുകാര്‍ വ്യാപക പ്രതിഷേധത്തിലാണ്. ബഹിഷ്‌കരണം ആഹ്വാനം ചെയ്ത് ആയിരത്തിലേറെ എഴുത്തുകാരും പ്രസാധകരും തുറന്ന കത്തില്‍ ഒപ്പുവച്ചിരുന്നു.

Other News in this category



4malayalees Recommends