അണയാം ദൈവജനമേ' ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ഗാനം ഓഗസ്റ്റ് 9ന് പ്രാകാശനം ചെയ്യുന്നു.

അണയാം ദൈവജനമേ' ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ഗാനം ഓഗസ്റ്റ് 9ന് പ്രാകാശനം ചെയ്യുന്നു.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിലെ പ്രഥമ ഗാനം 'അണയാം ദൈവജനമേ' ഓഗസ്റ്റ് 9 ശനിയാഴ്ച പ്രാകാശനം ചെയ്യുന്നു. വൈകിട്ട് 7 :30 ന് നടത്തപെടുന്ന കലാ സന്ധ്യയില്‍ വച്ച് ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ പ്രകാശനം ചെയ്യുന്ന ഈ ഗാനം രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത് സെന്റ് മേരീസ് ഇടവകയില്‍ പതിനഞ്ചു വര്‍ഷമായി ഗായക സംഘത്തിന് നേതൃത്വം വഹിച്ചുവന്നിരുന്ന അനില്‍ മറ്റത്തിക്കുന്നേലാണ്. സുപ്രസിദ്ധ ഗായകന്‍ പിറവം വിത്സണും ചിക്കാഗോ സെന്റ് മേരീസിലെ തന്നെ ഗായിക അമ്മു തോട്ടിച്ചിറയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജിത്ത് ബേബിയുടെ വോയിസ് ഓഫ് ആഡം ന്റെ ബാനറില്‍ ജേക്കബ് മീഡിയ ഓഫ് ചിക്കാഗോ പുറത്തിറക്കുന്ന ഈ ഗാനത്തിന്റെ Orchestration നിര്‍വ്വഹിച്ചിരിക്കുന്നത് പ്രദീപ് ടോം ആണ്. ജെയ്ബു കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫെബിന്‍ കണിയാലില്‍ എന്നിവര്‍ നിര്‍മിച്ചിരിക്കുന്ന ഈ ഗാനം വിശുദ്ധ കുര്‍ബ്ബാനയുടെ പ്രവേശനഗാനമായി ആലപിക്കുവാന്‍ സാധിക്കത്തക്കവിധത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഇടവകയുടെ പ്രധാന തിരുനാള്‍ ദിവസമായ ഓഗസ്റ്റ് 10 ഞായറാഴ്ചത്തെ റാസ കുര്‍ബ്ബാനയുടെ പ്രവേശനഗാനമായി ഈ ഗാനം ആലപിക്കപ്പെടും.

Other News in this category



4malayalees Recommends