ട്രംപിന്റെ നൂറു ശതമാനം തീരുവയില്‍ ചൈനയുടെ പണി തീരും ; വീണ്ടും പീറ്റര്‍ നവാരോ
അമേരിക്കയുടെ വിദേശ ആശ്രയത്വം കുറയ്ക്കാനുള്ള നടപടികളാണ് പ്രസിഡന്റ് ട്രംപ് എടുക്കുന്നതെന്ന് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. ട്രംപ് നൂറു ശതമാനം തീരുവ ഏര്‍പ്പെടുത്തിയാല്‍ തീരുന്നതേയുള്ളൂ ചൈനീസ് കമ്പനികളുടെ ആധ്യപത്യമെന്നും നവാരോ പറഞ്ഞു.
ഇന്ത്യയും ചൈനയും ചേര്‍ന്ന് അമേരിക്കന്‍ വിപണി പിടിച്ചെടുത്തിരിക്കുകയാണെന്നും അമേരിക്കന്‍ കമ്പനികളുടെ വരുമാനവും തൊഴിലും തട്ടിയെടുത്തിരിക്കുകയാണെന്നും നവാരോ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ ചെയ്യുന്നത് മൂന്നാം കക്ഷിയുടെ പണിയാണെന്നും നവാരോ പറഞ്ഞു.
യുഎസിലേക്ക് ജനറിക് മരുന്നുകള്‍ കയറ്റുമതി ചെയ്യാനുള്ള ഓര്‍ഡര്‍ സ്വന്തമാക്കുന്നത് ചൈനയാണ്. ചൈനീസ് കമ്പനികള്‍ കരാര്‍ നേടും.വില കുറവാണ്, തൊഴില്‍ കൂലിയും തുച്ഛം. സര്‍ക്കാരിന്റെ സബ്‌സിഡിയും കിട്ടുന്നുണ്ട്. ഇതേ ചൈനീസ് കമ്പനികള്‍ തന്നെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപ കരാര്‍ കൊടുക്കും. ഈ കമ്പനികളിലേക്ക് വന്‍തോതില്‍ പണമൊഴുകും. എന്നിട്ട് ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യും. ഇന്ത്യ ചെയ്യുന്നത് മൂന്നാം കക്ഷിയുടെ പണിയാണെങ്കില്‍ ചൈനയ്ക്ക് കിട്ടുന്നത് പരോക്ഷമായും അമേരിക്കന്‍ വിപണിയിലേക്ക് കടന്നുകയറാനുള്ള അവസരമാണ്. അമേരിക്കന്‍ കമ്പനികളുടെ വരുമാനവും തൊഴിലുമാണ് പോകുന്നതെന്നും നവാരോ പറഞ്ഞു.