സൗദിയും ചൈനയും 1.7 ബില്യണ്‍ ഡോളറിന്റെ 42 നിക്ഷേപ കരാറുകളില്‍ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള ഏകദേശം 200 കമ്പനികളുടെയും പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ബീജിങില്‍ നടന്ന സൗദി-ചൈനീസ് ബിസിനസ് ഫോറത്തില്‍ വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫിന്റെ സാന്നിധ്യത്തിലാണ് ഇത്രയും കരാറുകള്‍ ഒപ്പുവെച്ചത്. സൗദി-ചൈനീസ് കമ്പനികള്‍ തമ്മില്‍ നൂതന വ്യവസായങ്ങള്‍, സ്മാര്‍ട്ട് വാഹനങ്ങള്‍, ഊര്‍ജ്ജ പരിഹാരങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ കരാറുകളിലുള്‍പ്പെടും.
2006ല്‍ സ്ഥാപിതമായത് മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും വിവിധ മേഖലകളിലെ പരസ്പര അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലുംഅതുവഴി രാജ്യത്തും ചൈനയിലും സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും സൗദി-ചൈനീസ് ബിസിനസ് കൗണ്‍സില്‍ വഹിച്ച നിര്‍ണായക പങ്കിനെ അല്‍ഖുറൈഫ് പ്രശംസിച്ചു