ആമി കൊടുങ്കാറ്റ് യുകെയിലേക്ക് 95 എംപിഎച്ച് വരെ ശക്തമായ കാറ്റ് എത്തിക്കും; യാത്രാ ദുരിതം നേരിടുമെന്ന് മുന്നറിയിപ്പ്; സ്‌കോട്ട്‌ലണ്ടില്‍ ചില റെയില്‍ സര്‍വ്വീസുകള്‍ വെള്ളിയാഴ്ച നേരത്തെ പ്രവര്‍ത്തനം നിര്‍ത്തും

വീക്കെന്‍ഡില്‍ കാലാവസ്ഥാ ദുരിതം സമ്മാനിക്കാന്‍ ആമി കൊടുങ്കാറ്റ്. രാജ്യത്ത് ശക്തമായ കാറ്റും, മഴയും എത്തുമ്പോള്‍ വ്യാപകമായ യാത്രാ ദുരിതം നേരിടുമെന്നാണ് കരുതുന്നത്. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.

ഈ സീസണില്‍ പേരുവീണ ആദ്യത്തെ കൊടുങ്കാറ്റ് ബ്രിട്ടനില്‍ ഉടനീളം കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാന്‍ കാരണമായിട്ടുണ്ട്. ശക്തമായ മഴയും, 95 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റിനുമാണ് സാധ്യത.

സ്‌കോട്ട്‌ലണ്ടിലെ നോര്‍ത്ത്, വെസ്റ്റ് മേഖലകളില്‍ കൊടുങ്കാറ്റിന്റെ പ്രഭാവം സാരമായി നേരിടും. വിനാശകരമായ കാറ്റിനുള്ള ആംബര്‍ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ ശനിയാഴ്ച രാവിലെ 9 വരെയാണ് മുന്നറിയിപ്പ് നിലവിലുള്ളത്.

ഹൈലാന്‍ഡ്‌സ്, വെസ്റ്റേണ്‍ ഐല്‍സ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ജീവന്‍ അപകടത്തിലാക്കുന്ന സാധ്യതകളും, പവര്‍കട്ടിനും, റോഡ് അടച്ചിടാനും സാധ്യത കണക്കാക്കുന്നു.

Other News in this category

4malayalees Recommends