മാഞ്ചസ്റ്ററില്‍ സിനഗോഗിന് നേരെയുണ്ടായ ആക്രമണം ; കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി ; പൊലീസ് അക്രമിയെ വെടിവയ്ക്കുന്നതിന് ഇടയില്‍ ഒരു മരണം

മാഞ്ചസ്റ്ററില്‍ സിനഗോഗിന് നേരെയുണ്ടായ ആക്രമണം ; കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി ; പൊലീസ് അക്രമിയെ വെടിവയ്ക്കുന്നതിന് ഇടയില്‍ ഒരു മരണം
യുകെയിലെ മാഞ്ചസ്റ്ററില്‍ ജൂത ആരാധനാലയമായ സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അക്രമി ഉള്‍പ്പെടെ മൂന്നായി. സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ജിഹാദ് അല്‍ഷാമി (35) ആണ് ആക്രമണം നടത്തിയതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണ് ജിഹാദ് അള്‍ഷാമിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അക്രമിയെ സംഭവ സ്ഥലത്തുവെച്ച് തന്നെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയിരുന്നു.

കൊലപ്പെട്ട മൂന്നുപേരില്‍ എഡ്രിയന്‍ ഡോള്‍ബി (53) മെല്‍വിന്‍ ക്രാവിറ്റ്‌സ് (65) എന്നിവരെ തിരിച്ചറിഞ്ഞു. പൊലീസ് അക്രമിയെ വെടിവയ്ക്കുന്നതിന് ഇടയിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഡോള്‍ബിയും ക്രാവിറ്റ്‌സും ക്രപ്‌സലിലെ ജൂത സഭയിലെ അംഗങ്ങളായിരുന്നു.

വ്യാഴാഴ്ച ജൂതരുടെ പുണ്യദിനമായ യോം കിപ്പൂര്‍ ആചരിക്കവേയാണ് ആക്രമണം നടന്നത്. ആരാധനാലയത്തിന് പുറത്ത് ആളുകള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമി ആളുകളെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ രണ്ടുവര്‍ഷമായി നടക്കുന്ന യുദ്ധത്തെ ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജൂത സമൂഹത്തില്‍ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സമയത്താണ് മാഞ്ചസ്റ്ററിലെ ആക്രമണം.രാജ്യത്തെ സിനഗോഗുകളുടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

Other News in this category



4malayalees Recommends