യുകെയില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പായി ഡെയിം സാറാ മുല്ലള്ളിയെ തിരഞ്ഞെടുത്തു. 597 വര്‍ഷത്തെ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് പരമാധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്.
കാന്റര്‍ബറി നിയുക്ത ആര്‍ച്ച് ബിഷപ്പായാണ് ഡെയിം സാറാ മുല്ലള്ളിയെ തിരഞ്ഞെടുത്തത്. എന്‍എച്ച്എസിലെ മുന്‍ ചീഫ് നഴ്‌സ് ആയിരുന്ന ഡെയിം സാറാ മുല്ലള്ളി (63) 2006 ലാണ് പുരോഹിതയാകുന്നത്. 2018 ല്‍ ലണ്ടനിലെ ആദ്യത്തെ വനിതാ ബിഷപ്പായി നിയമിക്കപ്പെട്ടു. നിലവില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദീകരില്‍ മൂന്നാമത്തെ ഏറ്റവും മുതിര്‍ന്ന അംഗമാണ്. ഇംഗ്ലണ്ടില്‍ ചാള്‍സ് രാജാവ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയുടെ അംഗങ്ങളാണ്.