പുതുതലമുറയിലെ കുട്ടികള്‍ക്ക് ഇതെന്തുപറ്റിയെന്ന് ആരായുകയാണ് കോടതി. കാരണം മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന ക്രൂരതയാണ് ബ്രിട്ടനിലെ തെരുവില്‍ സംഭവിച്ചത്. മദ്യപിച്ച് ഒരു സംഘം പെണ്‍കുട്ടികള്‍ ചേര്‍ന്ന് തെരുവില്‍ അക്രമിച്ചപ്പോള്‍ 75 കാരനായ ഫെഡ്രി റിവേറോയ്ക്കാണ് ജീവന്‍ നഷ്ടമായത്. 14 ഉം 16 ഉം 17 ഉം വയസ്സുള്ളവരാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടികള്‍ സംഘമായി ഇദ്ദേഹത്തെ ചവിട്ടുകയും തള്ളി താഴെയിടുകയും ചെയ്തു.
താന്‍ എന്തു ചെയ്തിട്ടാണ് ഉപദ്രവിക്കുന്നതന്ന ചോദ്യത്തിന് പെണ്‍കുട്ടികള്‍ മറുപടി നല്‍കിയില്ല. ബൊളിവിയന്‍ പൗരനായ ഉദ്ദേഹം ദേഹം മുഴുവന്‍ ചോരയൊലിപ്പിച്ച് റോഡില്‍ ബോധം നഷ്ടമായി വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഐലിങ്ടണ്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്. ആക്രമണ വീഡിയോ പെണ്‍കുട്ടികളില്‍ ഒറാള്‍ പകര്‍ത്തിയിരുന്നു. ഇവര്‍ വൃദ്ധനെതിരെ അശ്ലീല പദം ഉപയോഗിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ഞെട്ടിക്കുന്ന കാര്യമാണ് നടന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. പ്രായം കൂടുതല്‍ ഉള്ളവര്‍ക്ക് നാലു വര്‍ഷവും പ്രായം കുറഞഅഞവരില്‍ മൂന്നരവര്‍ഷം, രണ്ടര വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. നിയമം പരിഗണിച്ച് പ്രതികളായ കുട്ടികളുടെ പേരു പുറത്തുവിട്ടിട്ടില്ല. ഈ ക്രൂരതയ്ക്ക് മാപ്പില്ലെന്ന് റിവേറോയുടെ കുടുംബം പ്രതികരിച്ചു.