ഗാസയില്‍ സമഗ്രമായ ഉടമ്പടിക്കായി അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറെന്ന് സൗദി
ഗാസയില്‍ സമഗ്രമായ ഉടമ്പടിക്കായി അമേരിക്കയുമായി സഹകരിക്കാന്‍ സൗദി അറേബ്യ സന്നദ്ധത പ്രകടിപ്പിച്ചു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള സുപ്രധാന നിലപാട് ആവര്‍ത്തിച്ചു.
ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുക, ഇസ്രായേലി സൈന്യം പൂര്‍ണ്ണമായി പിന്‍വാങ്ങുക, നിയന്ത്രണങ്ങളില്ലാതെ മതിയായ മാനുഷിക സഹായം എത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി അമേരിക്കയുമായി സഹകരിക്കാന്‍ സൗദി അറേബ്യ തയ്യാറാണെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു.