ഇമിഗ്രേഷനില്‍ ആശങ്കയുണ്ടോ? തെരഞ്ഞെടുക്കാന്‍ പുതിയ ചോയ്‌സുമായി ടോറികള്‍; അനധികൃത കുടിയേറ്റം തടയാന്‍ ഇമിഗ്രേഷന്‍ ടാസ്‌ക്‌ഫോഴ്‌സിന് രൂപംകൊടുക്കുമെന്ന് പ്രഖ്യാപിച്ച് ബാഡെനോക്; കോപ്പിയടിക്കുന്നത് ട്രംപിന്റെ ഐസ്; വര്‍ഷത്തില്‍ ഒന്നര ലക്ഷത്തെ നാടുകടത്തും

ഇമിഗ്രേഷനില്‍ ആശങ്കയുണ്ടോ? തെരഞ്ഞെടുക്കാന്‍ പുതിയ ചോയ്‌സുമായി ടോറികള്‍; അനധികൃത കുടിയേറ്റം തടയാന്‍ ഇമിഗ്രേഷന്‍ ടാസ്‌ക്‌ഫോഴ്‌സിന് രൂപംകൊടുക്കുമെന്ന് പ്രഖ്യാപിച്ച് ബാഡെനോക്; കോപ്പിയടിക്കുന്നത് ട്രംപിന്റെ ഐസ്; വര്‍ഷത്തില്‍ ഒന്നര ലക്ഷത്തെ നാടുകടത്തും
ഇമിഗ്രേഷന്‍ നിയന്ത്രിക്കുമെന്ന പേരില്‍ നിഗല്‍ ഫരാഗ് വോട്ടര്‍മാരുടെ പ്രിയങ്കരനായി മാറുന്നതിനിടെ ഇതിനെ പ്രതിരോധിക്കാന്‍ പരിപാടിയുമായി ടോറി പാര്‍ട്ടി. മത്സരം ലേബറും, റിഫോം യുകെയും തമ്മിലായി ഒതുങ്ങുന്നതിനിടെയാണ് ടോറി നേതാവ് കെമി ബാഡെനോക് അനധികൃത കുടിയേറ്റം തടയാനുള്ള ശക്തമായ പദ്ധതിയുമായി രംഗത്തിറങ്ങുന്നത്.

അമേരിക്കയില്‍ ട്രംപ് തയ്യാറാക്കിയ ഇമിഗ്രേഷന്‍ & കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചുവടുപിടിച്ച് യുകെയില്‍ പുതിയ ഇമിഗ്രേഷന്‍ ടാസ്‌ക്‌ഫോഴ്‌സിന് രൂപം കൊടുക്കുമെന്നാണ് കണ്‍സര്‍വേറ്റീവുകള്‍ വാഗ്ദാനം ചെയ്യുന്നത്.

ഒരു വര്‍ഷത്തോളമായി സര്‍വ്വെകളില്‍ പിന്നോക്കം നില്‍ക്കുന്ന പാര്‍ട്ടിക്ക് പുതുജീവന്‍ പകരുമെന്ന പ്രതീക്ഷയോടെയാണ് പാര്‍ട്ടി നേതാവ് കെമി ബാഡെനോക് ടോറി കോണ്‍ഫറന്‍സില്‍ പദ്ധതി അവതരിപ്പിക്കുന്നത്. പുറത്താക്കല്‍ സംഘത്തെ നിയോഗിച്ച് പ്രതിവര്‍ഷം 150,000 പേരെ നാടുകടത്തുകയും, ഇതുവഴി അനധികൃത കുടിയേറ്റം തടയാന്‍ കഴിയുമെന്നും പദ്ധതി പറയുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ ടോറികളെ വിജയിപ്പിച്ചാല്‍ ടാക്‌സ്‌ഫോഴ്‌സ് നിലവില്‍ വരുമെന്നും, ഇതിനായി 1.6 ബില്ല്യണ്‍ പൗണ്ട് ഫണ്ടിന് പുറമെ പുതിയ അധികാരങ്ങളും കൈമാറുമെന്നാണ് ബാഡെനോക് പ്രഖ്യാപിക്കുക. യുഎസില്‍ ഐസ് മോഡല്‍ അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നതില്‍ വിജയിച്ചതോടെയാണ് ഈ പദ്ധതി യുകെയിലേക്ക് കൊണ്ടുവരാന്‍ ടോറികള്‍ ആലോചിക്കുന്നത്.

Other News in this category



4malayalees Recommends