സിനഗോഗ് ആക്രമണത്തിന് പിന്നാലെ പ്രതിയായ 35 കാരന്‍ ജിഹാദ് അല്‍ ഷാമിയുടെ പിതാവ് ഫരാജ് അല്‍ ഷാമി നടത്തിയ തീവ്രവാദ സ്വഭാവമുള്ള പരാമര്‍ശങ്ങളെ കുറിച്ചുള്ള വിവരണം വാര്‍ത്തയായിരിക്കുകയാണ്. ഇസ്രയേലിന്റെ അവസാനം കണ്ട് കാപ്പി കുടിക്കാം എന്ന പരാമര്‍ശം ഉള്‍പ്പെടെ നിരവധി വിവാദ പോസ്റ്റുകളാണ് ഇയാള്‍ പങ്കുവച്ചിരിക്കുന്നത്.
സിറിയയില്‍ ജനിച്ച സര്‍ജനായ ഫരാജ് അല്‍ ഷാമി കഴിഞ്ഞ 25 വര്‍ഷമായി യുകെയില്‍ താമസിച്ചുവരികയായിരുന്നു. 2010 ഓടെ ഭാര്യയുമായി പിരിഞ്ഞ് ഇയാള്‍ ഫ്രാന്‍സിലേക്ക് താമസം മാറിയതായിട്ടാണ് വിവരം.
ഹമാസിന്റെ ദൈവത്തിന്റെ യഥാര്‍ത്ഥ പോരാളികള്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇസ്രയേല്‍ അമ്പതു മുതല്‍ എണ്‍പത് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്ന അവകാശ വാദവും നമ്മള്‍ കാപ്പി കുടിച്ച് അവരുടെ അവസാനം കാണുമെന്നും പറയുന്നുണ്ട്.
2012 ല്‍ ഫരാജ് അല്‍ ഷാമി ഇസ്രയേലിനെ വിഭാജനത്തിന്റെയും അനീതിയുടേയും ഉറവിടമെന്നും പാമ്പിന്റെ തലയെന്നുമാണ് വിളിച്ചിരിക്കുന്നത്. ഹമാസിന്റെ പോരാട്ടങ്ങളെ പുകഴ്ത്തുകയും ചെയ്തു. ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചപ്പോള്‍ ഹാമാസിനെ ദൈവത്തിന്റെ പുരുഷന്മാരെന്നാണ് വിശേഷിപ്പിച്ചത്.
ആയുധങ്ങള്‍ കരുതലോടെ കൈകാര്യം ചെയ്യുക, സഹോദരങ്ങള്‍ക്കായി ലക്ഷ്യം കാണുക എന്നും കുറിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികളേയും വയോധികരേയും തടവിലാക്കരുതെന്നും ഹമാസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സിനഗോഗ് ഭീകരാക്രമണത്തിന് പിന്നാലെ ബ്രിട്ടന്‍ ജാഗ്രതയിലാണ്.