UK News
ബ്രിട്ടീഷ് മന്ത്രിമാരെയും, എംപിമാരെയും ലക്ഷ്യമിട്ട് ഹണിട്രാപ്പ് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടും സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഇതേക്കുറിച്ചത് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുന്‍പ് തന്നെ പോലീസിന് ഈ വിവരം ലഭിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് കോമണ്‍സ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് വിവരം നല്‍കിയെങ്കിലും ഈ സന്ദേശങ്ങള്‍ വ്യാപകമല്ലെന്ന നിലയിലാണ് എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് ഒഴിവാക്കിയത്. ഈ മാസം സംഭവത്തെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഇരകളായവര്‍ പോലും വിവരം അറിഞ്ഞത്. മെറ്റ് പോലീസ് അന്വേഷണം നടത്തുന്നതിനാലും, സന്ദേശങ്ങള്‍ ആശങ്കാജനകമാണെന്ന് ബോധ്യപ്പെടുത്താതെ
എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള നടപടിക്രമങ്ങള്‍ വിജയം കാണുന്നില്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ തന്നെ വ്യക്തമാക്കിയതോടെ പ്രതിരോധിച്ച് പ്രധാനമന്ത്രി. ആശുപത്രിയില്‍ ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ ചെറിയ ഇടിവ് മാറ്റങ്ങള്‍ക്ക് മുന്നോടിയാണെന്നാണ് ഋഷി സുനാകിന്റെ വാദം. അതേസമയം കണക്കുകള്‍ പ്രകാരം എന്‍എച്ച്എസ്
വേക്ക് ഫീല്‍ഡില്‍ വീടിന് തീപിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ ആശുപത്രിയില്‍. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പരുക്ക് ഗുരുതരമല്ല. പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് തീ അണച്ചത്. ഈ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അഗ്നിബാധയുണ്ടായതെന്ന് വെസ്റ്റ് യോര്‍ക്ക് ഷെയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍
മൂന്ന് മാസം മുമ്പ് മാത്രം എത്തിയ മലയാളി നഴ്‌സ് വിജേഷ് വി കെ (32) അയര്‍ലന്‍ഡില്‍ അന്തരിച്ചു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങിവരവെയാണ് വിജേഷ് കുഴഞ്ഞു വീണ് മരിച്ചത് . അയര്‍ലന്‍ഡിലെ കൗണ്ടി മീത്തിലെ സ്ടാമുള്ളനിലാണ് വിജേഷ് താമസിച്ചിരുന്നത്. വയനാട് താമരശ്ശേരിയാണ് സ്വദേശം. നാട്ടില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി നോക്കിയിരുന്ന വിജേഷ് കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ഇവിടെ ജോലിയില്‍
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് സൂചനകള്‍ പുറത്ത്. ഇസ്രയേലിനെതിരെ യുദ്ധത്തിന് ഇറാന്‍ തയ്യാറെടുക്കുന്നതായാണ് വാര്‍ത്തകള്‍. എന്നാല്‍ അക്രമണം ഉണ്ടായാല്‍ അമേരിക്കന്‍ പിന്തുണ ഇസ്രയേലിനൊപ്പം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഇസ്രയേലിനെ ഇറാന്‍ അക്രമിക്കുമെന്നാണ് ആശങ്കകള്‍. 'പ്രധാനമന്ത്രി നെതന്യാഹുവിനോട് പറഞ്ഞത് പോലെ,
ബ്രിട്ടനില്‍ ജോലി ചെയ്യാതെ മടിപിടിച്ച് വീട്ടിലിരുന്നാലും ഏതെങ്കിലും തരത്തിലുള്ള ബെനഫിറ്റുകള്‍ ലഭിക്കുമെന്നത് ഒരു ആകര്‍ഷണീയത തന്നെയാണ്. എന്നാല്‍ ഇത് തന്നെയാണ് ജോലി ചെയ്യാന്‍ യാതൊരു പ്രശ്‌നവും ഇല്ലാതിരുന്നിട്ടും, മടിയുടെയും, നിസ്സാര പ്രശ്‌നങ്ങളുടെയും പേരില്‍ ജോലിയ്ക്ക് പോകാതിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ ബ്രിട്ടന് ഉപദേശവുമായി രംഗത്ത്
യുകെ മലയാളികളെ വേദനയിലാഴ്ത്തി അജോ ജോസഫ് എന്ന 41 കാരന്റെ മരണം .ഉഴവൂര്‍ സ്വദേശിയായ അജോയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രഭാത ഭക്ഷണം കഴിക്കവേ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാമെഡിക്കല്‍സിന്റെ
സൈബര്‍ ഹണിട്രാപ്പില്‍ മന്ത്രിയും എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്ര പ്രവര്‍ത്തകരും കുടുങ്ങിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവം വിവാദമായതോടെ കണ്‍സര്‍വേറ്റീവ് എംപി വില്യം വ്രിഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചു. ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ മറ്റൊരാളുമായി പങ്കുവെച്ചത് താനാണെന്ന് വില്യം വ്രാഗ് അറിയിച്ചിരുന്നു. സംഭവത്തില്‍
യുകെയില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതക കേസില്‍ പ്രതി പിടിയില്‍.ബ്രാഡ്‌ഫോഡില്‍ ഷോപ്പിങ് നടത്തവേ 27 കാരിയായ കുല്‍സുമ അക്തര്‍ എന്ന യുവതി കത്തികൊണ്ട് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 25 കാരനായ യുവാവ് ഹബിബുര്‍ മാസൂമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണ്. കഴിഞ്ഞ ദിവസം യുവാവിന്റെ ചിത്രം പുറത്തുവിട്ടതോടെയാണ്