ടൈറ്റാനിക് യാത്രയിലെ ഏറ്റവും ധനികന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ വാച്ച് ലേലത്തിന്; ദൈവത്തിന് പോലും തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കപ്പല്‍ മുങ്ങിത്താഴുമ്പോള്‍ സിഗററ്റ് വലിച്ച് സംസാരിച്ച് കൊണ്ടിരുന്ന ആസ്റ്ററിന്റെ വാച്ച് ആര് വാങ്ങും?

ടൈറ്റാനിക് യാത്രയിലെ ഏറ്റവും ധനികന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ വാച്ച് ലേലത്തിന്; ദൈവത്തിന് പോലും തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കപ്പല്‍ മുങ്ങിത്താഴുമ്പോള്‍ സിഗററ്റ് വലിച്ച് സംസാരിച്ച് കൊണ്ടിരുന്ന ആസ്റ്ററിന്റെ വാച്ച് ആര് വാങ്ങും?
ടൈറ്റാനിക്കിലെ ഏറ്റവും വലിയ ധനികന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തിന് വെയ്ക്കുന്നു. 47-ാം വയസ്സിലാണ് ജോണ്‍ ജേക്കബ് ആസ്റ്റര്‍ 1912-ലെ കപ്പല്‍ അപകടത്തില്‍ വെള്ളത്തില്‍ മുങ്ങിത്താണത്. ഭാര്യയെ ലൈഫ്‌ബോട്ടില്‍ കയറാന്‍ സഹായിച്ച ശേഷമായിരുന്നു ആസ്റ്ററിന് രക്ഷപ്പെടാന്‍ കഴിയാതെ പോയത്.

മറ്റൊരു ലൈഫ്‌ബോട്ടിനായി ശ്രമിച്ച് ഭാഗ്യ പരീക്ഷിക്കാതെ ഭംഗിയായി വസ്ത്രം ധരിച്ച ബിസിനസ്സുകാരന്‍ മറ്റൊരു യാത്രക്കാരനൊപ്പം സിഗററ്റ് വലിച്ച് സംസാരിച്ച് നില്‍ക്കുന്ന നിലയിലാണ് അവസാനമായി കണ്ടത്. ധനികമായ ആസ്റ്റര്‍ കുടുംബത്തിലെ പ്രമുഖ അംഗമായിരുന്നു ഇദ്ദേഹം.

ടൈറ്റാനിക് മുങ്ങി ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും മൃതദേഹം വീണ്ടെടുത്തത്. ന്യൂയോര്‍ക്കിലേക്കുള്ള പ്രഥമ യാത്രയില്‍ ഐസ്‌കട്ടയില്‍ ഇടിച്ചാണ് കപ്പല്‍ മുങ്ങിയത്. മൃതദേഹത്തില്‍ നിന്നും ജെജെഎ എന്ന് രേഖപ്പെടുത്തിയ 14 കാരറ്റ് സ്വര്‍ണ്ണ വാല്‍താം പോക്കറ്റ് വാച്ചും കണ്ടെടുത്തിരുന്നു.

വില്‍റ്റ്ഷയറിലെ ഹെന്‍ട്രി ആള്‍ഡ്രിഡ്ജ് & സണ്‍ ലേലത്തിന് വെയ്ക്കുന്ന വാച്ച് 100,000 പൗണ്ട് മുതല്‍ 150,000 പൗണ്ട് വരെ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൈറ്റാനിക് മുങ്ങുന്ന ഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളായിരുന്നു ആസ്റ്റര്‍. ഏകദേശം 87 മില്ല്യണ്‍ ഡോളര്‍ മൂല്യമായിരുന്നു ഇദ്ദേഹത്തിന്റെ ആസ്തികള്‍ക്ക്. ടൈറ്റാനിക് കഥയിലെ ഒരു പ്രശസ്ത ഭാഗമെന്ന നിലയിലാണ് വാച്ച് ലേലത്തിന് എത്തുന്നത്.

Other News in this category



4malayalees Recommends