ബ്രിട്ടീഷ് മന്ത്രിമാരെയും, എംപിമാരെയും കുടുക്കാനുള്ള ഹണിട്രാപ്പിനെ കുറിച്ച് അറിഞ്ഞിട്ടും മിണ്ടാതെ സ്‌കോട്ട്‌ലണ്ട് യാര്‍ഡ്? ഒരു വര്‍ഷം മുന്‍പ് വിവരം ലഭിച്ചിട്ടും എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല; ദുരൂഹത വര്‍ദ്ധിക്കുന്നു

ബ്രിട്ടീഷ് മന്ത്രിമാരെയും, എംപിമാരെയും കുടുക്കാനുള്ള ഹണിട്രാപ്പിനെ കുറിച്ച് അറിഞ്ഞിട്ടും മിണ്ടാതെ സ്‌കോട്ട്‌ലണ്ട് യാര്‍ഡ്? ഒരു വര്‍ഷം മുന്‍പ് വിവരം ലഭിച്ചിട്ടും എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല; ദുരൂഹത വര്‍ദ്ധിക്കുന്നു
ബ്രിട്ടീഷ് മന്ത്രിമാരെയും, എംപിമാരെയും ലക്ഷ്യമിട്ട് ഹണിട്രാപ്പ് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടും സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഇതേക്കുറിച്ചത് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുന്‍പ് തന്നെ പോലീസിന് ഈ വിവരം ലഭിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് കോമണ്‍സ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് വിവരം നല്‍കിയെങ്കിലും ഈ സന്ദേശങ്ങള്‍ വ്യാപകമല്ലെന്ന നിലയിലാണ് എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് ഒഴിവാക്കിയത്. ഈ മാസം സംഭവത്തെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഇരകളായവര്‍ പോലും വിവരം അറിഞ്ഞത്.

മെറ്റ് പോലീസ് അന്വേഷണം നടത്തുന്നതിനാലും, സന്ദേശങ്ങള്‍ ആശങ്കാജനകമാണെന്ന് ബോധ്യപ്പെടുത്താതെ വന്നതിനാലുമാണ് പാര്‍ലമെന്ററി അധികൃതര്‍ ഇക്കാര്യത്തില്‍ അപായസൂചന നല്‍കാതെ പോയത്. ഇത്തരം ഒരു ഗുരുതര സംഭവം വരുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മെറ്റ് മടിച്ചതിനെ എംപിമാര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.

പോലീസിന്റെ പ്രതികരണം വൈകിയതിനാല്‍ എത്ര എംപിമാര്‍ ഇതിന് ഇരകളായെന്നാണ് എംപിമാര്‍ ചോദിക്കുന്നത്. എംപിമാര്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇത് വ്യാപകമല്ലെന്ന് കരുതിയാണ് ആശങ്ക അറിയിക്കാതിരുന്നതെന്ന് മെറ്റ് വക്താവ് പറഞ്ഞു.

മന്ത്രിമാരും, എംപിമാരും ഉള്‍പ്പെടെ 20 പേരെയാണ് ഹണിട്രാപ്പ് സന്ദേശങ്ങള്‍ തേടിയെത്തിയത്. ഡേറ്റിംഗ് ആപ്പായ ഗ്രൈന്‍ഡറില്‍ പരിചയപ്പെട്ട വ്യക്തിയുമായി പ്രണയത്തില്‍ പെട്ട് നഗ്നചിത്രങ്ങള്‍ അയച്ച മുന്‍ ടോറി എംപി വില്ല്യം വ്‌റാഗാണ് മറ്റ് നേതാക്കളുടെ നമ്പറുകള്‍ കൈമാറിയതെന്ന് വ്യക്തമായിട്ടുണ്ട്.

Other News in this category



4malayalees Recommends