തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ കനലായി എന്‍എച്ച്എസ്; എരിതീയില്‍ എണ്ണപകര്‍ന്ന് കണക്കുകള്‍; ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയാതെ ആശുപത്രികള്‍; ന്യായീകരണവുമായി പ്രധാനമന്ത്രി; എടുത്തിട്ട് അലക്കി പ്രതിപക്ഷം

തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ കനലായി എന്‍എച്ച്എസ്; എരിതീയില്‍ എണ്ണപകര്‍ന്ന് കണക്കുകള്‍; ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയാതെ ആശുപത്രികള്‍; ന്യായീകരണവുമായി പ്രധാനമന്ത്രി; എടുത്തിട്ട് അലക്കി പ്രതിപക്ഷം
എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള നടപടിക്രമങ്ങള്‍ വിജയം കാണുന്നില്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ തന്നെ വ്യക്തമാക്കിയതോടെ പ്രതിരോധിച്ച് പ്രധാനമന്ത്രി. ആശുപത്രിയില്‍ ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ ചെറിയ ഇടിവ് മാറ്റങ്ങള്‍ക്ക് മുന്നോടിയാണെന്നാണ് ഋഷി സുനാകിന്റെ വാദം.

അതേസമയം കണക്കുകള്‍ പ്രകാരം എന്‍എച്ച്എസ് എ&ഇയിലെത്തി നാല് മണിക്കൂറിനകം രോഗികളെ കാണണനെന്ന നിബന്ധ മാര്‍ച്ചിലും ലക്ഷ്യം കണ്ടില്ലെന്ന് ഡാറ്റ പറയുന്നു. എന്‍എച്ച്എസ് സുപ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമായി മാറുമ്പോള്‍ പ്രധാനമന്ത്രിയെ പൊളിച്ചടുക്കാനുള്ള ആയുധമാക്കുകയാണ് മുഖ്യ പ്രതിപക്ഷമായ ലേബര്‍. എന്‍എച്ച്എസിനെ പരാജയപ്പെടുത്തുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ലേബര്‍ വിമര്‍ശിച്ചു.

മാര്‍ച്ച് മാസത്തില്‍ എ&ഇയിലെത്തിയ 74.2% പേരെയും നാല് മണിക്കൂറില്‍ കണ്ട്, അഡ്മിറ്റ് ചെയ്ത്, ട്രാന്‍സ്ഫര്‍ ചെയ്യുകയോ, ഡിസ്ചാര്‍ജ്ജ് ചെയ്യുകയോ ചെയ്തിട്ടുള്ളതായി കണക്കുകള്‍ പറയുന്നു. 76% പേരെയും ഈ സമയത്തിനകം കാണുമെന്ന പ്രഖ്യാപനമാണ് ലക്ഷ്യം കാണാതെ പോയത്. എന്നിരുന്നാലും മുന്‍ മാസങ്ങളിലെ കണക്കുകളില്‍ നിന്നും മെച്ചപ്പെടല്‍ ഉണ്ടായിട്ടുണ്ട്.

ഈ വര്‍ഷം മാര്‍ച്ചിനകം എന്‍എച്ച്എസില്‍ 65 ആഴ്ചയോ, അതിലേറെയോ പിന്നിട്ട രോഗികള്‍ ഇല്ലാതാകുമെന്നായിരുന്നു മറ്റൊരു ലക്ഷ്യം. എന്നാല്‍ ഇത് പൂര്‍ത്തിയാക്കുന്നത് സെപ്റ്റംബര്‍ വരെ നീട്ടിവെച്ചു. ' ഇതൊന്നും അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍. കാത്തിരിപ്പ് കുറയ്ക്കാന്‍ ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്', ഋഷി സുനാക് ബിബിസിയോട് പറഞ്ഞു.


Other News in this category



4malayalees Recommends