ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സുരക്ഷിതമോ? അഞ്ചില്‍ കേവലം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്‌കൂള്‍ സുരക്ഷിത ഇടം; വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരുന്നുവെന്ന് സ്ഥിരീകരിച്ച് അധ്യാപകരും

ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സുരക്ഷിതമോ? അഞ്ചില്‍ കേവലം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്‌കൂള്‍ സുരക്ഷിത ഇടം; വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരുന്നുവെന്ന് സ്ഥിരീകരിച്ച് അധ്യാപകരും
ഇംഗ്ലണ്ടില്‍ അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് ഗവണ്‍മെന്റ് സര്‍വ്വെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്‌കൂള്‍ ജീവനക്കാര്‍ക്കും, മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് അധ്യാപകര്‍ വ്യക്തമാക്കി. ഒപ്പം ഹോമോഫോബിയ, വംശീയത, സെക്‌സിസം എന്നിവയും വര്‍ദ്ധിക്കുന്നു. ലൈംഗികമായ പെരുമാറ്റങ്ങളുടെ നല്ലൊരു ശതമാനവും സ്ത്രീകള്‍ക്കാണ് നേരിടേണ്ടി വരുന്നത്.

ബുധനാഴ്ച കാര്‍മാര്‍തെന്‍ഷയരിലെ സ്റ്റേറ്റ് സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥി രണ്ട് അധ്യാപകരെയും സഹവിദ്യാര്‍ത്ഥിയെയും കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് കൊലക്കുറ്റത്തിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളുകളില്‍ ആയുധം ഉപയോഗിച്ചുള്ള അക്രമങ്ങള്‍ അപൂര്‍വ്വമാണെങ്കിലും സ്‌കൂള്‍ അന്തരീക്ഷം സുരക്ഷിതമല്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നുണ്ട്.

എല്ലാ ദിവസവും സുരക്ഷിതമായി തോന്നുന്നുവെന്ന് കേവലം 39% വിദ്യാര്‍ത്ഥികളാണ് അഭിപ്രായപ്പെട്ടത്. അതേസമയം 69% ഹെഡ്ടീച്ചേഴ്‌സും, സീനിയര്‍ സ്റ്റാഫും സ്‌കൂള്‍ സുരക്ഷിതമെന്ന് വിലയിരുത്തി. സെക്കന്‍ഡറി സ്‌കൂളുകല്‍ സമാധാനപരമാണെന്ന് 16% സ്‌കൂള്‍ ടീച്ചേഴ്‌സും, 13% വിദ്യാര്‍ത്ഥികളും മാത്രമാണ് അംഗീകരിക്കുന്നതെന്നും എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സര്‍വ്വെ വ്യക്തമാക്കി.

Other News in this category



4malayalees Recommends