UAE

അബുദാബിയില്‍ ഇന്ത്യപാക് മഞ്ഞുരുകുമോ? ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് പിന്നാലെ പാക് മന്ത്രി; മധ്യസ്ഥതയ്ക്ക് ശ്രമിച്ച് യുഎഇ
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് പിന്നാലെ അബുദാബിയില്‍ എത്തി പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ദുബായില്‍ യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയെദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പാക് മന്ത്രി അബുദാബിയില്‍ എത്തുന്നത്.  യുഎഇ, പാകിസ്ഥാന്‍ സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പാക് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. മേഖലയിലെ സ്ഥിതിഗതികളും ഖുറേഷി യുഎഇ അധികൃതരുമായി ചര്‍ച്ച ചെയ്യും. അതേസമയം ഞായറാഴ്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയങ്കര്‍ അബുദാബിയില്‍ എത്തി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയെദ് എല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  ഇന്ത്യപാക് വിദേശകാര്യ മന്ത്രിമാര്‍ യുഎഇ തലസ്ഥാനത്ത് വെച്ച് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയല്‍ക്കാര്‍ തമ്മിലുള്ള

More »

ഒരു വയസ്സ് പ്രായമായ കുഞ്ഞിനെ വീട്ടില്‍ ഒറ്റയ്ക്കാക്കി മാനസിക വിഭ്രാന്തിയില്‍ തെരുവില്‍ അലഞ്ഞ് അമ്മ; രക്ഷിച്ച് ദുബായ് പോലീസ്
മാനസികമായി ബുദ്ധിമുട്ട് നേരിട്ട അമ്മ കുഞ്ഞിനെ വീട്ടില്‍ ഒറ്റയ്ക്കാക്കി തെരുവില്‍ അലഞ്ഞു. സംഭവത്തില്‍ ഇടപെട്ട ദുബായ് പോലീസ് അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായ കുഞ്ഞിനെ രക്ഷപ്പെടുത്തിയതിന് പുറമെ തെരുവില്‍ അലഞ്ഞ അമ്മയെയും കണ്ടെത്തി.  സ്ത്രീയുടെ അയല്‍വീട്ടുകാരാണ് കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് പോലീസില്‍ വിവരം അറിയിച്ചത്. ഇതോടെ പോലീസ് സംഭവത്തില്‍

More »

യു.എ.ഇ യുടെ '100 മില്യണ്‍ മീല്‍സ്' പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ കൈത്താങ്ങ്
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച '100 മില്യണ്‍ മീല്‍സ്' പദ്ധതിയിലേക്ക് 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി രൂപ) സംഭാവന ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. ഇതിലൂടെ പത്ത് ലക്ഷം പേരിലേക്ക് ഭക്ഷണമെത്തും. റമദാനില്‍ 20 രാജ്യങ്ങളിലുള്ളവര്‍ക്ക് പത്ത് കോടി ഭക്ഷണപൊതികള്‍ എത്തിക്കുന്ന

More »

യുഎഇയില്‍ പ്രവാസി യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി
യുഎഇയില്‍ പ്രവാസി യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ഷാര്‍ജയിലെ മുവൈലി ഏരിയയില്‍ താമസസ്ഥലത്തെ അഞ്ചുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ഏഷ്യക്കാരിയായ യുവതി ജീവനൊടുക്കിയത്. 21 വയസ്സുള്ള യുവതിയുടെ വിവാഹം സ്വദേശത്ത് വെച്ച് 70 വയസ്സുകാരനുമായി നടത്താന്‍ വീട്ടുകാര്‍ നിശ്ചയിച്ചത് അറിഞ്ഞതോടെയാണ് യുവതി ആത്യമഹത്യ ചെയ്തതെന്നാണ് വിവരം ലഭിക്കുന്നത്. ഈ

More »

എംഎ യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരം
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരം. യുഎഇയുടെ വിശേഷിച്ച് അബുദാബിയുടെ വാണിജ്യവ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയന്‍ അബുദാബി അവാര്‍ഡ് യൂസഫലിയെ തേടിയെത്തിയത്. അബുദാബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍

More »

ദുബൈയില്‍ വാക്‌സിനെടുക്കാത്ത സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധം
ദുബൈയില്‍ വാക്‌സിനെടുക്കാത്ത സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ഈ മാസം 11 മുതല്‍ പുതിയ നിബന്ധന നിലവില്‍ വരും. ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നവര്‍ക്കും ഇതില്‍ ഇളവില്ല. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേര്‍ക്കും ഈ നിബന്ധന ബാധകമാണ്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പക്ഷം ഇവര്‍ ഓരോ ഏഴ് ദിവസം കൂടുമ്പോഴും പി.സി.ആര്‍

More »

അന്‍പതാം വാര്‍ഷികാഘോഷത്തിന് തുടക്കമിട്ട് യു.എ.ഇ
യു.എ.ഇയുടെ 50ആം വാര്‍ഷികാഘോഷത്തിന് തുടക്കമായി. ആഘോഷ പരിപാടികള്‍ അടുത്ത ഒരു വര്‍ഷം നീണ്ടുനില്‍ക്കും. 2022 മാര്‍ച്ച് 31 വരെ നീളന്ന ആഘോഷങ്ങളില്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന വൈവിധ്യങ്ങളായ പരിപാടികളാകും സംഘടിപ്പിക്കുക. പ്രവാസി സമൂഹത്തെ കൂടി ഉള്‍ക്കൊള്ളുമാറാണ് 50ാം വര്‍ഷ ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. രാഷ്ട്രശില്‍പികളുടെ സ്മരണ പുതുക്കുന്നതോടൊപ്പം അടുത്ത അര

More »

ഷാര്‍ജയിലെ സ്‌കൂളുകളില്‍ ക്ലാസ് പഠനം പുനരാരംഭിക്കും
ഷാര്‍ജയിലെ സ്‌കൂളുകളില്‍ ഈ മാസം 11 മുതല്‍ ക്ലാസ് പഠനം പുനരാരംഭിക്കും. സ്‌കൂളിലെത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്. സ്‌കൂളില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത പരിശോധനയില്‍ കുട്ടികളുടെ ഫലം നെഗറ്റീവ് ആയിരിക്കണം. ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളില്‍ ഈ മാസം 11 നും സര്‍ക്കാര്‍ സ്‌കൂളുകളില്‍ 18 നുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുക.

More »

നിര്‍ബന്ധിത ക്വാറന്റീന്‍ നടപടികളില്‍ ഇളവ് ലഭിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുള്‍പ്പെട്ട പട്ടിക പുതുക്കി അബുദാബി ; ഇക്കുറിയും ഇന്ത്യ ഇല്ല
നിര്‍ബന്ധിത ക്വാറന്റീന്‍ നടപടികളില്‍ ഇളവ് ലഭിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുള്‍പ്പെട്ട പട്ടിക പുതുക്കി അബുദാബി. ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇത്തവണയും ഇന്ത്യ ഇല്ല. ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്‍ഡ്, ഹോങ് കോങ്, ഐസ്ലാന്‍ഡ്, ഇസ്രയേല്‍, മൗറീഷ്യസ്, മൊറോക്കോ, ന്യൂസിലാന്‍ഡ്, സൗദി അറേബ്യ, സിങ്കപ്പൂര്‍, സൗത്ത് കൊറിയ എന്നിവയാണ് ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ

More »

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും