ദുബൈയില്‍ വാക്‌സിനെടുക്കാത്ത സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധം

ദുബൈയില്‍ വാക്‌സിനെടുക്കാത്ത സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധം
ദുബൈയില്‍ വാക്‌സിനെടുക്കാത്ത സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ഈ മാസം 11 മുതല്‍ പുതിയ നിബന്ധന നിലവില്‍ വരും. ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നവര്‍ക്കും ഇതില്‍ ഇളവില്ല.

വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേര്‍ക്കും ഈ നിബന്ധന ബാധകമാണ്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പക്ഷം ഇവര്‍ ഓരോ ഏഴ് ദിവസം കൂടുമ്പോഴും പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തിക്കുന്നവര്‍ക്കും കാമ്പസില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇക്കാര്യത്തില്‍ ഇളവില്ലെന്ന് കെ.എച്ച്.ഡി.എ അറിയിച്ചു. നഴ്‌സറികള്‍ മുതല്‍ യൂനിവേഴ്‌സിറ്റികള്‍ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ നിയമം അനുസരിക്കണം.

Other News in this category4malayalees Recommends