Saudi Arabia

സൗദിയില്‍ സ്വകാര്യ മേഖലയില്‍ 5.5 ലക്ഷത്തിലേറെ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ പദ്ധതി
സൗദിയില്‍ സ്വകാര്യ മേഖലയില്‍ 5.5 ലക്ഷത്തിലേറെ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ പദ്ധതി. 2023ഓടെപദ്ധതി പ്രാബല്യത്തില്‍ വരുത്താനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം. 2023 ഓടെ സ്വകാര്യ മേഖലയില്‍ 5,61,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി അഹമ്മദ് അല്‍ രാജ്ഹി അറിയിച്ചു. എന്നാല്‍ ഇത് ഏതെല്ലാം മേഘലകളിലാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.  സ്വകാര്യ മേഖലക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രോത്സാഹനങ്ങള്‍ നല്‍കുന്ന നിരവധി പദ്ധതികള്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശി വല്‍ക്കരണം ഉയര്‍ത്തുന്നതിനും തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വദേശികളെ പ്രാപ്തരാക്കി മാറ്റുന്നതിനുമാണ് ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നത്. കൂടാതെ സ്വദേശി യുവതിയുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍

More »

വിനോദ സഞ്ചാര മേഖലയില്‍ സ്വദേശിവത്കരണം ; ഉന്നത തസ്തികകളില്‍ പദ്ധതി വിപുലമാക്കും
വിനോദ സഞ്ചാര മേഖലയില്‍ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി തൊഴില്‍ മന്ത്രാലയവും മാനവശേഷി വികസന നിധിയും സ്വകാര്യ മേഖലാ പങ്കാളികളുമായും സഹകരിച്ചു തയ്യാറാക്കിവരികയാണ്. നിലവില്‍ വിനോദ സഞ്ചാര മേഖലയില്‍ സ്വദേശിവല്‍ക്കരണം 22.9 ശതമാനമാണ്. 2020 ഓടെ ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം 23.2 ശതമാനമായി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ നിലവിലെ വളര്‍ച്ച

More »

സൗദിയില്‍ ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ നാലു ഭീകരരെ സുരക്ഷാ സേന വധിച്ചു
റിയാദിന് വടക്ക് സുല്‍ഫിയിലെ ഇന്റലിജിന്‍സ് സെന്ററിന് നേരെ ഇന്ന് രാവിലെയാണ് ഭീകരാക്രമണശ്രമം ഉണ്ടായത്. ആക്രമണം ലക്ഷ്യമിട്ടെത്തിയ നാലു ഭീകരരെ സുരക്ഷാ സേന വധിച്ചു. കാറില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ഭീകരര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സെന്ററിന്റെ പ്രധാന ഗേറ്റ് തകര്‍ത്തു അകത്തുകടക്കാനാണ് ശ്രമിച്ചത്.എന്നാല്‍ ഗേറ്റ് കടക്കാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സേന

More »

സൗദിയില്‍ ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും
സൗദിയില്‍ ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കരിന്പട്ടികയില്‍ പെടുത്തും. പ്രകൃതി വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു ക്വാളിറ്റി മാര്‍ക്ക് നിര്‍ബന്ധമാക്കിയതായും അധികൃതര്‍ അറിയിച്ചു. ഗുണമേന്മ മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് സൗദി

More »

ഞങ്ങള്‍ അപകടത്തിലാണ് , കൊല്ലപ്പെട്ടേക്കും ,രക്ഷിക്കണം ; അപേക്ഷയുമായി സൗദി സഹോദരിമാര്‍
ജോര്‍ജിയയിലേക്ക് രക്ഷപ്പെട്ട സൗദി സഹോദരിമാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി സൗദി ഭരണകൂടം. 28 കാരി മാഹാ അല്‍സുബൈ, 25 കാരി വഫാ അല്‍സുബൈ എന്നിവരുടെ പാസ്‌പോര്‍ട്ടാണ് റദ്ദാക്കിയത്. ഇവര്‍ ജോര്‍ജിയയില്‍ കുടുങ്ങി. തങ്ങള്‍ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും മാഹാ അല്‍സുബൈ ട്വിറ്ററില്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. സുരക്ഷിതമായ ഏതെങ്കിലും രാജ്യത്ത് അഭയത്തിന്

More »

സ്വദേശിവത്ക്കരണം നിലവില്‍ വന്നതോടെ സൗദിയില്‍ 2017 മുതല്‍ പതിനാറ് ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കുകള്‍
സ്വദേശിവത്ക്കരണം നിലവില്‍ വന്നതോടെ സൗദിയില്‍ 2017 മുതല്‍ പതിനാറ് ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്ക്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു വരുന്നതായും ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു.ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷത്തോളം വിദേശികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 2018ല്‍ മാത്രം പത്ത് ലക്ഷത്തോളം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. നിര്‍മാണ

More »

സൗദിയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസ് ; രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി
സൗദിയില്‍ വെച്ച് ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ രണ്ടു പേരുടെ വധ ശിക്ഷ നടപ്പാക്കി. കേസിലെ പ്രതികള്‍ ഇന്ത്യന്‍ വംശജര്‍ തന്നെയായിരുന്നു. സൗദിയുടെ ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ആരിഫ് ഇമാമുദ്ദീന്‍ എന്ന വ്യക്തിയാണ് സൗദിയില്‍ കൊല ചെയ്യപ്പെട്ടത്. ആരിഫിനെ മോഷണ ലക്ഷ്യത്തോടെയാണ് രണ്ടു പേര്‍ ചേര്‍ന്ന് കൊന്നത്. ഹര്‍ജിത് സിങ് റാം, കുമാര്‍ പ്രകാശ് എന്നിവരാണ്

More »

സൗദി ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടന്‍
സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടനെയുണ്ടാവും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തിലാണ് തീരുമാനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സൗദി കിരീടാവകാശി തീരുമാനമെടുത്തത്.  നിസാര കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്നവരെയാണ് വിട്ടയക്കുക. പാക് സന്ദര്‍ശനത്തിനിടെ

More »

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം 19ന് ഇന്ത്യയില്‍
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിന്. ഈ മാസം 19 നാണ് രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഡല്‍ഹിയിലെത്തുക. ഔദ്യോഗികമായി പ്രധാനമന്ത്രിയുടെ ഓഫീസ് സൗദി കിരീടാവകാശിയെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ചിട്ടില്ല. ടൂറിസം, വ്യവസായം പോലെയുള്ള മേഖലകങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തിപ്പെടുന്നതിനുള്ള

More »

ഗാസ വെടിനിര്‍ത്തല്‍ ആവശ്യം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും. സൗദി അധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുമെന്ന്

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു; മോചനം ഉടന്‍

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ

താമസസ്ഥലത്ത് കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു

മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആര്‍ ഹൗസില്‍ സജീവ് അബ്ദുല്‍ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് 6.30 ഓടെ ബാത്‌റൂമില്‍ കുഴഞ്ഞു വീണ് തലയ്ക്ക്

സൗദിയില്‍ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ

വരുന്ന ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. റിയാദ്, മക്ക, ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ബാഹ, ഹാഇല്‍,

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മെയ് 15 വരെ

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യത

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദേശീയ കാലാവസ്ഥ കേന്ദ്രം നല്‍കിയ വിവര പ്രകാരം ഈ പ്രദേശങ്ങളില്‍ 50 മുതല്‍ 60 മില്ലി മീറ്റര്‍ വരെയുള്ള കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അല്‍ബഹ, തബൂക്ക്, അസീര്‍,