Saudi Arabia

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ പ്രശ്‌നമോ? 937 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ ബന്ധപ്പെടൂ; ഒരു വിളിപ്പാടകലെ ആരോഗ്യ പ്രവര്‍ത്തകര്‍
ഹജ്ജ്  തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താന്‍ യുവര്‍ ഹെല്‍ത്ത് അഡൈ്വസര്‍ എന്ന പുതിയ പദ്ധതിയുമായി സൗദി ആരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജിലൂടെയും 937 എന്ന ടോള്‍ ഫ്രീ നമ്പറിലുടെയും ബന്ധപ്പെട്ടാല്‍ ഹെല്‍ത്ത് ഹെല്‍ത്ത് സെന്ററിന്റെയും വിദഗ്ധ ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കുന്നതാണു പദ്ധതി.  പുണ്യകേന്ദ്രങ്ങളില്‍ സജീവമാകുന്ന ആരോഗ്യ ഉപദേശകരുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.  ഹജ്ജിന് മുന്‍പും ഹജ് വേളയിലും സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് വിദഗ്ധ ഡോക്ടര്‍മാര്‍  ആഴ്ചയില്‍ മൂന്നു ദിവസം മറുപടിയും പറയും.   

More »

ഹജ്ജ്: സൗദിയില്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസുകള്‍ കൂട്ടി; ആഴ്ചയില്‍ 80 സര്‍വീസുകള്‍
ഹജ്ജിനോടനുബന്ധിച്ച് അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തി. മക്കക്കും മദീനക്കിടയിലെ 450 കിലോ മീറ്റര്‍ ദൂരം തീര്‍ത്ഥാടകര്‍ക്ക് രണ്ടേ കാല്‍ മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാം. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 18 വരെയാണ് പുതിയ സര്‍വീസുകള്‍ ആഴ്ചയില്‍ 64 സര്‍വീസുകളാണ് നിലവില്‍ ഹറമൈന്‍ ട്രെയിനുള്ളത്. ഇത് 80 സര്‍വീസുകള്‍ ആയാണ് ഉയര്‍ത്തിയിട്ടുള്ളത്. കൂടുതല്‍

More »

അഞ്ചു വര്‍ഷത്തില്‍ കുറവ് പരിചയസമ്പത്തുള്ള വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം; സൗദിയില്‍ ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടത് 18,000 പ്രവാസി എഞ്ചിനീയര്‍മാര്‍ക്ക്
അഞ്ചു വര്‍ഷത്തില്‍ കുറവ് പരിചയസമ്പത്തുള്ള വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെയ്ക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കിയതോടെ സൗദിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 18,000 പ്രവാസി എഞ്ചിനീയര്‍മാര്‍ക്ക് ജോലി നഷ്ടമായി.ഏറ്റവും പുതിയ കണക്കു പ്രകാരം സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ രജിസ്ട്രേഷനുള്ള വിദേശികളായ എന്‍ജിനീയര്‍മാരുടെ എണ്ണം 1,30,551 ആയി

More »

ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫറ്റ് മെയിന്റനന്‍സ് അക്കാദമി സൗദിയില്‍ നിലവില്‍ വരും; ധാരണാപത്രത്തില്‍ ഒപ്പുവെച്ചു
സൗദി അറേബ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫറ്റ് മെയിന്റനന്‍സ് അക്കാദമി സ്ഥാപിക്കാന്‍ പദ്ധതി. അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി നാഷണല്‍ കമ്പനി ഓഫ് ഏവിയേഷനും (എസ്എന്‍സിഎ) ലുഫ്താന്‍സ ടെക്‌നിക്കും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രതിവര്‍ഷം 2000 പേര്‍ക്ക് ഈ അക്കാദമിയില്‍ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജര്‍മനിയിലെ ലുഫതാന്‍സ

More »

തബുക്ക് പുഷ്പ- ഫല- സസ്യ മേള ആരംഭിച്ചു; 8152 ചതുരശ്ര മീറ്ററിലുള്ള പുഷ്പ പരവതാനി മുഖ്യ ആകര്‍ഷണം
തബൂക്കില്‍ ഏഴാമത് പുഷ്പ- ഫല- സസ്യ മേള ആരംഭിച്ചു. അമീര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ ഗാര്‍ഡനിലൊരുക്കിയ മേളയില്‍ വൈവിധ്യമാര്‍ന്ന പൂക്കളാണ് പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നത്. 8152 ചതുരശ്ര മീറ്ററില്‍ മുനിസിപ്പാലിറ്റിക്ക് കീഴില്‍ വിവിധ വര്‍ണ പൂക്കളാല്‍ ഒരുക്കിയ പുഷ്പ പരവതാനിയാണ് മുഖ്യ ആകര്‍ഷണം. മേളയോടനുബന്ധിച്ച് മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന വിവിധതരം പഴങ്ങളുടെ

More »

ഖത്തറില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി; തീര്‍ത്ഥാടകര്‍ക്ക് പുതിയ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം
ഖത്തറില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. ഈ സംവിധാനം തടസ്സപ്പെടുത്തരുതെന്നും ഹജ്ജിനു താല്‍പര്യമുള്ള വിശ്വാസികളെ അതിനു അനുവദിക്കണമെന്നും സൗദി ഖത്തറിനോട് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് ഖത്തറില്‍ ഉള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജ് നിര്‍വഹിക്കാന്‍ സഊദിയില്‍

More »

റിയാദിനടുത്ത അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ സൗദി; അമേരിക്ക മേഖല പരിശോധിച്ചു
സൗദിയിലെ റിയാദിനടുത്ത അല്‍ ഖര്‍ജില്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാനുള്ള ശ്രമം തുടങ്ങി. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫായ കെന്നത്ത് മെക്കന്‍സി അല്‍ ഖര്‍ജിലെത്തി മേഖല പരിശോധിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് സൗദിയിലേക്ക് വീണ്ടും യുഎസ് സൈന്യമെത്തുന്നത്. ചെങ്കടലില്‍ കപ്പലുകള്‍ക്ക് അകമ്പടി പോകുന്ന സഖ്യത്തില്‍ സൗദിയും ഭാഗമാകുമെന്ന് സൈനിക കമാണ്ടര്‍ അറിയിച്ചു. നേരത്തെ

More »

പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുകയുന്നു; സൗദി അറേബ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക
പശ്ചിമേഷ്യയില്‍ സംഘര്‍ഷ പുകയുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനും പെട്ടെന്നുണ്ടാകുന്ന ഭീഷണി നേരിടുന്നതിനുമാണിത്. സൗദിയുടെ ക്ഷണം സ്വീകരിച്ചും അവരുമായി സഹകരിച്ചുമാണ് കൂടുതല്‍ സൈനികരെയും മറ്റു സൈനിക സംവിധാനങ്ങളെയും അയയ്ക്കുന്നതെന്ന്

More »

ഹജ്ജ്കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളി തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ മടങ്ങും; ആദ്യം മടങ്ങുക കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയവര്‍
ഹജ്ജ്കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളി തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ മടങ്ങി തുടങ്ങും. കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയുള്ള ദിവസങ്ങളിലായിരിക്കും നാട്ടിലേക്ക് മടങ്ങുക. അതേസമയം നെടുമ്പാശേരി വിമാനത്താവളം വഴിയെത്തിയവര്‍ ഓഗസ്റ്റ് 28 മുതല്‍ 31 വരെയുള്ള തീയതികളിലായിരിക്കും നാട്ടിലേക്കു മടങ്ങുന്നത്. ജിദ്ദ കിങ്

More »

സൗദിയില്‍ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി

സൗദിയിലെ അസീര്‍ മേഖലയില്‍ മുഹമ്മദ് നൗഷാദ് ഖാന്‍ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരനായ ജമാലുദ്ദീന്‍ ഖാന്‍ താഹിര്‍ ഖാന്‍ എന്നയാളുടെ വധശിക്ഷയാണ്

അബ്ദുല്‍ റഹീമിന്റെ മോചനം, ഒരു കോടി 66 ലക്ഷം രൂപ പ്രതിഫലമാവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകന്‍ ; പ്രതിസന്ധി

അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാല്‍ (ഒരു കോടി 66 ലക്ഷം രൂപ) ഉടന്‍ നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്‍. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കവേയാണ് പ്രതിസന്ധി. പ്രതിഫലം കൈമാറിയാലെ

ഉംറക്ക് വന്ന മലയാളി തീര്‍ത്ഥാടക മക്കയില്‍ മരിച്ചു

തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനിയും മണലിപ്പറമ്പില്‍ അബ്ദുല്‍ റഹീമിന്റെ ഭാര്യയുമായ നസീമ (55) മക്കയില്‍ ഉംറ സന്ദര്‍ശനത്തിനിടെ അന്തരിച്ചു. മക്കള്‍ മുഹമ്മദ് സമീര്‍, സബീന, മുഹമ്മദ്, സക്കീര്‍ മരുമക്കള്‍ അനീസ, സക്കീര്‍, റസിയ മൃതദേഹം മക്കയില്‍ തന്നെ മറവു

സൗദിയില്‍ അറസ്റ്റിലായ കൂടുതല്‍ പേരും കുടിയേറ്റ നിയമ ലംഘകര്‍

നിയമ ലംഘകരായ 19662 പേര്‍ സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ (12436) താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. അതിര്‍ത്തി നിയമം ലംഘിച്ച 4464 പേരും തൊഴില്‍ നിയമം ലംഘിച്ച 2762 പേരും ഇവരിലുണ്ട്. 1283 നുഴഞ്ഞുകയറ്റക്കാരും പിടിയിലായി. നിയമ ലംഘകര്‍ക്ക് അഭയം

സൗദിയുടെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ മഴ മുന്നറിയിപ്പ്

സൗദി അറേബ്യയില്‍ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മദീന, മക്ക, ജിദ്ദ, അബഹ, നജ്‌റാന്‍ മേഖലകളില്‍ ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഇടിമിന്നലും മിതമായതോ കനത്തതോ ആയ മഴയും പ്രതീക്ഷിക്കുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കാനും മുന്‍കരുതലെടുക്കാനും

ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി സൗദി

സൗദിയില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി കൊണ്ടുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നതായി ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. അടുത്തിടെയാണ് ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം ഗതാഗത അതോറിറ്റി അംഗീകരിച്ചത്. ഏപ്രില്‍ 25 വ്യാഴാഴ്ച മുതല്‍