ഹജ്ജ്: സൗദിയില്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസുകള്‍ കൂട്ടി; ആഴ്ചയില്‍ 80 സര്‍വീസുകള്‍

ഹജ്ജ്:  സൗദിയില്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസുകള്‍ കൂട്ടി; ആഴ്ചയില്‍ 80 സര്‍വീസുകള്‍
ഹജ്ജിനോടനുബന്ധിച്ച് അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തി. മക്കക്കും മദീനക്കിടയിലെ 450 കിലോ മീറ്റര്‍ ദൂരം തീര്‍ത്ഥാടകര്‍ക്ക് രണ്ടേ കാല്‍ മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാം. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 18 വരെയാണ് പുതിയ സര്‍വീസുകള്‍

ആഴ്ചയില്‍ 64 സര്‍വീസുകളാണ് നിലവില്‍ ഹറമൈന്‍ ട്രെയിനുള്ളത്. ഇത് 80 സര്‍വീസുകള്‍ ആയാണ് ഉയര്‍ത്തിയിട്ടുള്ളത്. കൂടുതല്‍ വേഗത്തിലാകും ഹാജിമാരുടെ നീക്കങ്ങള്‍. ലോകത്തെ പത്ത് വേഗതയേറിയ ട്രെയിനുകളില്‍ ഇടം പിടിച്ചിട്ടുണ്ട് മദീന മക്ക അതിവേഗ ട്രെയിന്‍. 35 ട്രെയിനുകളാണ് സര്‍വീസിനായി ഉപയോഗപ്പെടുത്തുന്നത്.

മക്ക, ജിദ്ദ, കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട്, കിംഗ് അബ്ദുള്ള എക്കണോമിക് സിറ്റി, മദീന എന്നിവയാണ് സ്റ്റേഷനുകള്‍

Other News in this category



4malayalees Recommends