ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ പ്രശ്‌നമോ? 937 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ ബന്ധപ്പെടൂ; ഒരു വിളിപ്പാടകലെ ആരോഗ്യ പ്രവര്‍ത്തകര്‍

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ പ്രശ്‌നമോ? 937 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ ബന്ധപ്പെടൂ; ഒരു വിളിപ്പാടകലെ ആരോഗ്യ പ്രവര്‍ത്തകര്‍
ഹജ്ജ് തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താന്‍ യുവര്‍ ഹെല്‍ത്ത് അഡൈ്വസര്‍ എന്ന പുതിയ പദ്ധതിയുമായി സൗദി ആരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജിലൂടെയും 937 എന്ന ടോള്‍ ഫ്രീ നമ്പറിലുടെയും ബന്ധപ്പെട്ടാല്‍ ഹെല്‍ത്ത് ഹെല്‍ത്ത് സെന്ററിന്റെയും വിദഗ്ധ ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കുന്നതാണു പദ്ധതി.

പുണ്യകേന്ദ്രങ്ങളില്‍ സജീവമാകുന്ന ആരോഗ്യ ഉപദേശകരുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഹജ്ജിന് മുന്‍പും ഹജ് വേളയിലും സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് വിദഗ്ധ ഡോക്ടര്‍മാര്‍ ആഴ്ചയില്‍ മൂന്നു ദിവസം മറുപടിയും പറയും.

Other News in this category



4malayalees Recommends