Saudi Arabia

സൗദിയിലെ അബ്ഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ക്കു നേരെ വീണ്ടും ഹൂതികളുടെ ആക്രമണ ശ്രമം; പ്രയോഗിച്ചത് സ്‌പോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകള്‍
സൗദി അറേബ്യയിലെ അബ്ഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ക്കു നേരെ യമനിലെ ഹൂതി വിമതര്‍ വീണ്ടും ആക്രമണം നടത്തി. സ്‌പോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളാണ് വിമാനത്താവളങ്ങള്‍ക്കു നേരെ പ്രയോഗിച്ചത്.  എന്നാല്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നതിനു മുന്‍പ് ഈ ഡ്രോണുകള്‍ സൗദി നശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അബ്ഹ, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലെ സാധാരണക്കാരായ പൗരന്‍മാരെയും വിമാനത്താവളങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഹൂതികളുടെ ആക്രമണം തുടരുകയാണെന്ന് അറബ് സഖ്യസേനയുടെ വക്താവായ കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. ആഭ്യന്തര - അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഇവര്‍ ഭീഷണിയാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 മുതല്‍ മേഖലയില്‍ സംഘര്‍ഷങ്ങള്‍ പതിവാണ്. ജിസാന്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ഹാങറും തെക്ക് പടിഞ്ഞാറന്‍ നഗരമായ ഖമീസ് മുശൈതിലെ കിങ് ഖാലിദ് എയര്‍ ബേസും

More »

24 മണിക്കൂറും ഇടവേളകളില്ലാതെ തുറന്നു പ്രവര്‍ത്തിക്കാന്‍ സൗദിയില കടകള്‍ക്ക് അനുമതി; നിര്‍ണായക തീരുമാനം മന്ത്രിസഭാ യോഗത്തില്‍
ദിവസത്തില്‍ 24 മണിക്കൂറും ഇടവേളകളില്ലാതെ തുറന്നു പ്രവര്‍ത്തിക്കാന്‍ സൗദി അറേബ്യയിലെ കടകള്‍ക്ക് മന്ത്രി സഭയുടെ അനുമതി. പൊതു ജന താല്‍പര്യാര്‍ഥം ഇക്കാര്യം പരിശോധിച്ച് അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ തീരുമാനിക്കാന്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെട്ടു. ഇത്തരമൊരു തീരുമാനം കൈക്കൊണ്ട് സല്‍മാന്‍ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍

More »

സൗദിയില്‍ ഇമെയില്‍ വഴിയുള്ള ബാങ്ക് തട്ടിപ്പുകള്‍ കൂടുന്നു; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബാങ്കുകള്‍
ഇമെയില്‍ വഴി ജനങ്ങളെ പറ്റിച്ചുകൊണ്ടുള്ള അത്യാധുനികമായ ബാങ്ക് തട്ടിപ്പ് സൗദിയില്‍ പ്രബലമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സൗദി അറേബ്യയിലെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സാധാരണ മൊബൈല്‍ ഫോണ്‍ വഴിയും ടെക്‌സ്റ്റ് മെസേജുകള്‍ വഴിയും വാട്‌സപ്പ് സന്ദേശങ്ങള്‍ വഴിയുമായിരുന്നു ഇത്തരക്കാര്‍

More »

മുഴുവന്‍ തീര്‍ത്ഥാടകരെയും പരിശോധനയ്ക്ക് വിധേയരാക്കി; ഹജ്ജ് തീര്‍ത്ഥാടകരില്‍ സാംക്രമിക രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയില്‍ ഇതുവരെയും സാംക്രമിക രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഹജ്ജ് കര്‍മത്തിനായി വിദേശ രാഷ്ട്രങ്ങളില്‍ നിന്നും പുണ്യ നഗരങ്ങളിലെത്തിയ തീര്‍ത്ഥാടകരില്‍ ആര്‍ക്കും ഇതുവരെ സംക്രമിക രോഗങ്ങളോ അവയുടെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. ഇവ തടയുന്നതിന് ലോകാരോഗ്യ സംഘടനയുമായും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന

More »

സൗദിയില്‍ പെട്രോള്‍ വില വര്‍ധനവ്; മികച്ച ഇനം 91 ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 1.53 റിയാല്‍ നല്‍കണം
സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. മികച്ച ഇനം 91 ഗ്രേഡ് പെട്രോള്‍ ലീറ്ററിന് 1.53 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തേ ഇത് 1.44 റിയാലായിരുന്നു. 95 ഗ്രേഡ് പെട്രോള്‍ ലീറ്ററിന് 2.18 റിയാലായാണ് വര്‍ധിച്ചത്. നേരത്തെ ഇത് 2.10 റിയാലായിരുന്നു. രാജ്യാന്തര എണ്ണവില വര്‍ധന കണക്കിലെടുത്താണ് തീരുമാനമെന്ന് സൗദി ആരാംകൊ അറിയിച്ചു. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ വിപണിയില്‍ പ്രാബല്യത്തിലായി. എണ്ണ

More »

സൗദിയില്‍ വിദേശി അക്കൗണ്ടന്റുമാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം ഉടന്‍; വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കുടുങ്ങും
സൗദിയില്‍ അക്കൗണ്ടന്റ് ജോലി ചെയ്യുന്ന വിദേശികള്‍ തൊഴില്‍ ചെയ്യാന്‍ പബ്ലിക് അക്കൗണ്ട്‌സ് ഓര്‍ഗനൈസേഷനില്‍ രജിസ്‌ട്രേഷനന്‍ പൂര്‍ത്തിയാക്കണമെന്ന നിയമം ഉടന്‍ പ്രാബല്യത്തിലാകും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നവരെയും അംഗീകൃത കോഴ്‌സുകള്‍ പാസാവാതെ ജോലി ചെയ്യുന്നവരെയും പിടികൂടാനാണ് പുതിയ നിയമം. തൊഴില്‍ മന്ത്രാലയവും പബ്ലിക് അക്കൗണ്ട്‌സ് ഓര്‍ഗനൈസേഷനുമായി

More »

ദമാം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് ആറ് കൊലക്കേസ് പ്രതികള്‍ ഉള്‍പ്പടെ 215 ഇന്ത്യക്കാര്‍; 11 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നവരും കൂട്ടത്തില്‍
വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ദമാം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് 215 ഇന്ത്യക്കാരെന്ന് കണ്ടെത്തല്‍. കൊലക്കേസ് മുതല്‍ ചാരായക്കടത്തില്‍ ഏര്‍പ്പെട്ട പ്രതികള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്. ജയിലിലുള്ള മൊത്ത ഇന്ത്യക്കാരുടെ കണക്കെടുക്കാന്‍ ഇന്ത്യന്‍ എംബസി ഉദ്ദോഗസ്ഥരും കിഴക്കന്‍ പ്രവിശ്യയിലെ സന്നദ്ധ സാമൂഹിക പ്രവര്‍ത്തകരും ദമാം സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു.

More »

പുരുഷ രക്ഷകര്‍തൃത്വ നിയമങ്ങളില്‍ ഇളവു വരുത്താന്‍ സൗദി അറേബ്യ; വിപ്ലവകരമായ തീരുമാനമെന്ന് വിലയിരുത്തല്‍
പുരുഷ രക്ഷകര്‍തൃത്വ നിയമങ്ങളില്‍ ഇളവു വരുത്താന്‍ സൗദി അറേബ്യ പദ്ധതിയിടുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ള യുവതീ യുവാക്കളെ കുടുംബത്തിലെ നിര്‍ദ്ദിഷ്ട പുരുഷ അംഗത്തിന്റെ അനുമതി കൂടാതെ സഞ്ചരിക്കാന്‍ അനുവദിക്കുന്നതാണ് ഈ ഇളവ്. പ്രാബല്യത്തില്‍ വന്നാല്‍ സൗദിയെ സംബന്ധിച്ച് വിപ്ലവകരമായ മാറ്റമായിരിക്കും ഇത്. എന്നാല്‍ സ്ത്രീകളുടെ വിവാഹവുമായും ജോലിയുമായും ബന്ധപ്പെട്ട പുരുഷ

More »

ഹജ്ജ് യാത്ര സുരക്ഷിതവും ഭദ്രവുമാക്കാന്‍ ഹൈടെക് സ്മാര്‍ട്ട് കാര്‍ഡുകള്‍ ഈ വര്‍ഷം മുതല്‍; മിനയില്‍ എത്തുന്ന 25,000 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കും
മിനയില്‍ എത്തുന്ന 25,000 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹൈടെക് സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനം. സൗദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഹജ്ജ് തീര്‍ത്ഥാടകന്റെ വ്യക്തിഗത വിവരങ്ങള്‍, വാസസ്ഥാനം, ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ കാര്‍ഡില്‍ ശേഖരിക്കും. ഇതുകൂടാതെ കാര്‍ഡില്‍ ഒരു ലൊക്കേഷന്‍ ട്രാക്കറും

More »

താമസസ്ഥലത്ത് കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു

മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആര്‍ ഹൗസില്‍ സജീവ് അബ്ദുല്‍ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് 6.30 ഓടെ ബാത്‌റൂമില്‍ കുഴഞ്ഞു വീണ് തലയ്ക്ക്

സൗദിയില്‍ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ

വരുന്ന ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. റിയാദ്, മക്ക, ജിസാന്‍, നജ്‌റാന്‍, അസീര്‍, അല്‍ബാഹ, ഹാഇല്‍,

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മെയ് 15 വരെ

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യത

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദേശീയ കാലാവസ്ഥ കേന്ദ്രം നല്‍കിയ വിവര പ്രകാരം ഈ പ്രദേശങ്ങളില്‍ 50 മുതല്‍ 60 മില്ലി മീറ്റര്‍ വരെയുള്ള കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അല്‍ബഹ, തബൂക്ക്, അസീര്‍,

നഗ്നതാ പോസ്റ്റുകള്‍ ; നാല് സെലിബ്രിറ്റികള്‍ക്ക് പിഴ ചുമത്തി സൗദി അറേബ്യ

നഗ്നത ഉള്‍പ്പെടെയുള്ള സഭ്യേതരമായ സമൂഹ മാധ്യമ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് നാല് സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ നടപടിയുമായി സൗദി അറേബ്യ. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമേ നാലു ലക്ഷം സൗദി റിയാല്‍ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ ഈ സെലിബ്രിറ്റികളുടെ ഐഡന്റിറ്റി

സൗദിയില്‍ സ്ത്രീകളെ ശല്യം ചെയ്തയാള്‍ക്ക് അഞ്ചു വര്‍ഷം തടവും പിഴയും

സൗദിയില്‍ സ്ത്രീകളെ ശല്യം ചെയ്ത വിദേശിക്ക് അഞ്ചു വര്‍ഷം തടവും 1.5 ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. ഈജിപ്ഷ്യന്‍ പൗരനെതിരെയാണ് വിധി. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും എതിരെ മുഖം നോക്കാതെ