പുരുഷ രക്ഷകര്‍തൃത്വ നിയമങ്ങളില്‍ ഇളവു വരുത്താന്‍ സൗദി അറേബ്യ; വിപ്ലവകരമായ തീരുമാനമെന്ന് വിലയിരുത്തല്‍

പുരുഷ രക്ഷകര്‍തൃത്വ നിയമങ്ങളില്‍ ഇളവു വരുത്താന്‍ സൗദി അറേബ്യ; വിപ്ലവകരമായ തീരുമാനമെന്ന് വിലയിരുത്തല്‍

പുരുഷ രക്ഷകര്‍തൃത്വ നിയമങ്ങളില്‍ ഇളവു വരുത്താന്‍ സൗദി അറേബ്യ പദ്ധതിയിടുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ള യുവതീ യുവാക്കളെ കുടുംബത്തിലെ നിര്‍ദ്ദിഷ്ട പുരുഷ അംഗത്തിന്റെ അനുമതി കൂടാതെ സഞ്ചരിക്കാന്‍ അനുവദിക്കുന്നതാണ് ഈ ഇളവ്. പ്രാബല്യത്തില്‍ വന്നാല്‍ സൗദിയെ സംബന്ധിച്ച് വിപ്ലവകരമായ മാറ്റമായിരിക്കും ഇത്. എന്നാല്‍ സ്ത്രീകളുടെ വിവാഹവുമായും ജോലിയുമായും ബന്ധപ്പെട്ട പുരുഷ രക്ഷകര്‍തൃത്വ നിയമങ്ങളില്‍ മാറ്റമില്ലാതെ തുടരും.

സ്വന്തം രാജ്യത്ത് നിയമാനുസൃതം വാഹനമോടിക്കുന്നതിനുള്ള സൗദി വനിതകളുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പിന് കഴിഞ്ഞ വര്‍ഷം വിരാമമായിരുന്നു.



Other News in this category



4malayalees Recommends