സൗദിയില്‍ ഇമെയില്‍ വഴിയുള്ള ബാങ്ക് തട്ടിപ്പുകള്‍ കൂടുന്നു; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബാങ്കുകള്‍

സൗദിയില്‍ ഇമെയില്‍ വഴിയുള്ള ബാങ്ക് തട്ടിപ്പുകള്‍ കൂടുന്നു; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബാങ്കുകള്‍

ഇമെയില്‍ വഴി ജനങ്ങളെ പറ്റിച്ചുകൊണ്ടുള്ള അത്യാധുനികമായ ബാങ്ക് തട്ടിപ്പ് സൗദിയില്‍ പ്രബലമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സൗദി അറേബ്യയിലെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സാധാരണ മൊബൈല്‍ ഫോണ്‍ വഴിയും ടെക്‌സ്റ്റ് മെസേജുകള്‍ വഴിയും വാട്‌സപ്പ് സന്ദേശങ്ങള്‍ വഴിയുമായിരുന്നു ഇത്തരക്കാര്‍ ഉപഭോക്താക്കളെ കബളിപ്പിച്ചിരുന്നത്. എന്നാല്‍ ബാങ്ക് ലോഗോ ഉള്‍പ്പെടുന്ന ഇമെയില്‍ സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്കയച്ചാണ് നിലവിലെ തട്ടിപ്പ്. അക്കൗണ്ട് അപ്ഡറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടോ വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചുകൊണ്ടോ ഉള്ള ഇത്തരത്തിലുള്ള വ്യാജ മെയിലുകളോട് പ്രതികരിക്കരുതെന്ന് സൗദി ബാങ്ക് സര്‍വീസ് സംഘടനാ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പ്രാദേശിക ബാങ്ക് ലോഗോകളുമായി അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് അടുത്തിടെ പ്രത്യക്ഷപ്പെട്ട നിരവധി സന്ദേശങ്ങളോട് പ്രതികരിക്കുന്നതിനെതിരെ ഉപഭോക്താക്കള്‍ക്ക് നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബാങ്ക് ഇന്‍ഫര്‍മേഷന്‍ ആന്റ് അവയര്‍നസ് കമ്മിറ്റി സെക്രട്ടറി തലത് സാക്കി ഹാഫിസ് പറഞ്ഞു. തട്ടിപ്പ് നടത്തുന്നവരെ പിടിക്കപ്പെട്ടാല്‍ 2 ദശലക്ഷം റിയാല്‍ പിഴയോ മൂന്നു വര്‍ഷം തടവോ ആണ് ശിക്ഷ.





Other News in this category



4malayalees Recommends