സൗദിയില്‍ പെട്രോള്‍ വില വര്‍ധനവ്; മികച്ച ഇനം 91 ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 1.53 റിയാല്‍ നല്‍കണം

സൗദിയില്‍ പെട്രോള്‍ വില വര്‍ധനവ്; മികച്ച ഇനം 91 ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 1.53 റിയാല്‍ നല്‍കണം

സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. മികച്ച ഇനം 91 ഗ്രേഡ് പെട്രോള്‍ ലീറ്ററിന് 1.53 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തേ ഇത് 1.44 റിയാലായിരുന്നു. 95 ഗ്രേഡ് പെട്രോള്‍ ലീറ്ററിന് 2.18 റിയാലായാണ് വര്‍ധിച്ചത്. നേരത്തെ ഇത് 2.10 റിയാലായിരുന്നു. രാജ്യാന്തര എണ്ണവില വര്‍ധന കണക്കിലെടുത്താണ് തീരുമാനമെന്ന് സൗദി ആരാംകൊ അറിയിച്ചു.

പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ വിപണിയില്‍ പ്രാബല്യത്തിലായി. എണ്ണ വിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് രാജ്യത്തെ എണ്ണ വിലയിലും മാറ്റം വരുത്തിയത്. ഡീസല് പാചക വാതക വിലയില്‍ മാറ്റമില്ല. പുതുക്കിയ വിലനിലവാരം ഒക്ടോബര്‍ വരെ തുടരും. ഈ വര്‍ഷം ജനുവരി മുതലാണ് അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ച് രാജ്യത്തെ എണ്ണവിലയും പുതുക്കി നിശ്ചയിക്കുന്നതിന് തുടക്കം കുറിച്ചത്.



Other News in this category



4malayalees Recommends