സൗദിയില്‍ വിദേശി അക്കൗണ്ടന്റുമാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം ഉടന്‍; വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കുടുങ്ങും

സൗദിയില്‍ വിദേശി അക്കൗണ്ടന്റുമാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം ഉടന്‍; വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കുടുങ്ങും

സൗദിയില്‍ അക്കൗണ്ടന്റ് ജോലി ചെയ്യുന്ന വിദേശികള്‍ തൊഴില്‍ ചെയ്യാന്‍ പബ്ലിക് അക്കൗണ്ട്‌സ് ഓര്‍ഗനൈസേഷനില്‍ രജിസ്‌ട്രേഷനന്‍ പൂര്‍ത്തിയാക്കണമെന്ന നിയമം ഉടന്‍ പ്രാബല്യത്തിലാകും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നവരെയും അംഗീകൃത കോഴ്‌സുകള്‍ പാസാവാതെ ജോലി ചെയ്യുന്നവരെയും പിടികൂടാനാണ് പുതിയ നിയമം. തൊഴില്‍ മന്ത്രാലയവും പബ്ലിക് അക്കൗണ്ട്‌സ് ഓര്‍ഗനൈസേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

അക്കൗണ്ടിങ്, ഓഡിറ്റിങ് മേഖലയില്‍ ഭാവിയിലെ പരിഷ്‌കരണം കൂടി ലക്ഷ്യംവെച്ചാണ് പുതിയ നിയമം. അക്കൗണ്ടിങ് മേഖലയില്‍ 10,000 ഉയര്‍ന്ന തസ്തികകള്‍ രാജ്യത്തുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ പകുതിയോളം പേര്‍ വിദേശികളാണ്. നിലവില്‍ 1972 പേര്‍ അക്കൗണ്ടന്റ് ജോലിക്കായുള്ള രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. പരിശോധനയില്‍ 55 പേര്‍ക്ക് മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തിയിരുന്നു.





Other News in this category



4malayalees Recommends