ദമാം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് ആറ് കൊലക്കേസ് പ്രതികള്‍ ഉള്‍പ്പടെ 215 ഇന്ത്യക്കാര്‍; 11 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നവരും കൂട്ടത്തില്‍

ദമാം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് ആറ് കൊലക്കേസ് പ്രതികള്‍ ഉള്‍പ്പടെ 215 ഇന്ത്യക്കാര്‍; 11 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നവരും കൂട്ടത്തില്‍

വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ദമാം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് 215 ഇന്ത്യക്കാരെന്ന് കണ്ടെത്തല്‍. കൊലക്കേസ് മുതല്‍ ചാരായക്കടത്തില്‍ ഏര്‍പ്പെട്ട പ്രതികള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്. ജയിലിലുള്ള മൊത്ത ഇന്ത്യക്കാരുടെ കണക്കെടുക്കാന്‍ ഇന്ത്യന്‍ എംബസി ഉദ്ദോഗസ്ഥരും കിഴക്കന്‍ പ്രവിശ്യയിലെ സന്നദ്ധ സാമൂഹിക പ്രവര്‍ത്തകരും ദമാം സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. ഇവരാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ദമാം ജയിലിലുള്ള കൊലക്കേസ് പ്രതികളായ ഇന്ത്യക്കാരുടെ എണ്ണം ആറാണ്. ചാരായക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നടത്തിയ 60 പേരും ജയിലിലുണ്ട്. സാമ്പത്തിക തിരിരിമറികളുമായി ബന്ധപ്പെട്ട കസിലുള്‍പ്പെട്ടവരുടെ എണ്ണവു കൂടുതലാണ്. കൂട്ടത്തില്‍ 11 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നവരുമുണ്ട്.



Other News in this category



4malayalees Recommends